മോദി 18 മണിക്കൂര്‍ പണിയെടുക്കുന്ന പ്രധാനമന്ത്രി; ബിജെപിക്ക് അതില്‍ അഭിമാനമെന്ന് അമിത് ഷാ

ലോകത്തിലെ ഏറ്റവും ജനകീയനും കഠിനാധ്വാനിയുമായ പ്രധാനമന്ത്രിയെയാണ് ബിജെപി രാജ്യത്തിന്  നല്‍കിയത് -  15 മുതല്‍ 18 മണിക്കൂര്‍ വരെയാണ് നരേന്ദ്രമോദി ഒരു ദിവസം പണിയെടുക്കുന്നത്
മോദി 18 മണിക്കൂര്‍ പണിയെടുക്കുന്ന പ്രധാനമന്ത്രി; ബിജെപിക്ക് അതില്‍ അഭിമാനമെന്ന് അമിത് ഷാ

ന്യൂഡൽഹി: ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ജനകീയനും കഠിനാധ്വാനിയുമായ പ്രധാനമന്ത്രിയെയാണ് ബിജെപി രാജ്യത്തിന്  നല്‍കിയതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. 15 മുതല്‍ 18 മണിക്കൂര്‍ വരെയാണ് നരേന്ദ്രമോദി ഒരു ദിവസം പണിയെടുക്കുന്നത്. ഇങ്ങനെയൊരാള്‍ ബിജെപിയുടെ നേതാവായതില്‍ പാര്‍ട്ടിക്ക് അഭിമാനമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. അമിത്​ ഷാ പറഞ്ഞു. കേന്ദ്രസർക്കാറി​ന്റെ നാലാം വാർഷികത്തിൽ ഭരണനേട്ടങ്ങൾ അറിയിക്കാനായി വിളിച്ച്​ ചേർത്ത വാർത്ത സമ്മേളനത്തിലായിരുന്നു അമിത്​ ഷായുടെ പ്രതികരണം.

മോദി സർക്കാർ ഇന്ത്യയെ പുതിയ വെളിച്ചത്തിലേക്ക് നയിച്ചു. പാർട്ടി ഇന്ത്യക്ക് സ്ഥിരതയാർന്ന സർക്കാരിനെ നൽകി.  അഴിമതി രഹിത ഇന്ത്യ സൃഷ്ടിക്കാനായെന്നും അമിത് ഷാ പറഞ്ഞു. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചതായും കർഷകർക്കു നൽകിയ വാഗ്ദാനം പാലിച്ചതായും അമിത് ഷാ അഭിപ്രായപ്പെട്ടു.

കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതികൾ മൂലം  22 കോടി പാവപ്പെട്ട കൂടുംബങ്ങൾക്ക് നേട്ടമുണ്ടായത്.  കേരളം, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, ഒഡീഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ പാർട്ടി നേട്ടമുണ്ടാക്കിയെന്നും ഇവിടങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കുമെന്നും അമിത്​ ഷാ വ്യക്​തമാക്കി. ജനങ്ങൾ ബി.ജെ.പി ഭരണത്തിൽ സന്തുഷ്ടരാണ് എന്നതി​ന്റെ തെളിവാണ് പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ വിജയങ്ങളെന്നും അമിത് ഷാ പറഞ്ഞു
 

ദക്ഷിണേന്ത്യയിൽ അധികാരം നേടുക എന്നതാണ്​ ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം. ടി.ഡി.പി പോയാലും എൻ.ഡി.എ ശക്തമാണ്. നോട്ട് നിരോധനം, ജി.എസ്​.ടി തുടങ്ങിയവ മികച്ച സാമ്പത്തിക പരിഷ്ക്കരണങ്ങളായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.രാമജൻമഭൂമി വിഷയത്തിൽ കോടതി വിധി മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ധനവില വർധിക്കാൻ കാരണം കോൺ​ഗ്രസ് സർക്കാരിന്റെ പിടിപ്പുകെട്ട നയത്തിന്റെ ഭാ​ഗമാണ്. വില നിയന്ത്രിക്കാനുള്ള ദീർഘകാല മാർ​ഗങ്ങളാണ് സർക്കാർ പരി​ഗണിക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞടുപ്പിലും മോദി തന്നെ അധികാരത്തിൽ വരുമെന്നും അമിത് ഷാ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com