ഇനി റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് കോണ്ടവും സാനിറ്ററി നാപ്കിനും വാങ്ങാം; പുതിയ നയത്തിന് അംഗീകാരമായി

റെയില്‍ വേ സ്‌റ്റേഷനുകളില്‍ അകത്തും പുറത്തുമുള്ള ശുചിമുറികളിലൂടെ യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും കോണ്ടവും സാനിറ്ററി നാപ്കിനും വില്‍പ്പന നടത്തും
ഇനി റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് കോണ്ടവും സാനിറ്ററി നാപ്കിനും വാങ്ങാം; പുതിയ നയത്തിന് അംഗീകാരമായി

രാജ്യത്തെ റെയില്‍ വേ സ്റ്റേഷനുകളിലെ ശുചിമുറികളില്‍ നിന്ന് കോണ്ടവും സാനിറ്ററി നാപ്കിനും വില്‍പ്പന നടത്താന്‍ തീരുമാനമായി.  റെയില്‍വേ ബോര്‍ഡ് അംഗീകരിച്ച പുതിയ ടോയ്‌ലറ്റ് പോളിസിയിലാണ് ഇതു സംബന്ധിച്ച് നിര്‍ദേശമുള്ളത്. റെയില്‍ വേ സ്‌റ്റേഷനുകളില്‍ അകത്തും പുറത്തുമുള്ള ശുചിമുറികളിലൂടെ യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും കോണ്ടവും സാനിറ്ററി നാപ്കിനും വില്‍പ്പന നടത്തും. 

റെയില്‍ വേ സ്റ്റേഷന്റെ പരിസരത്ത് ശുചിത്വ സൗകര്യങ്ങള്‍ കുറവായതിനാല്‍ ഇതിന് സമീപമുള്ള തെരുവുകളിലും ഗ്രാമങ്ങളിലും താമസിക്കുന്നവര്‍ സ്റ്റേഷനില്‍ തുറന്നയിടങ്ങളിലാണ് മലമൂത്ര വിസര്‍ജനം നടത്തുന്നത്. ഇത് സ്റ്റേഷനെ വൃത്തിയില്ലാത്തതാക്കി മാറ്റുന്നുണ്ടെന്നും കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ടെന്നും പുതിയ നയത്തില്‍ വ്യക്തമാക്കുന്നത്. ഈ പ്രശ്‌നം ഒഴിവാക്കി സ്റ്റേഷന്‍ പരിസരത്തെ ശുചിത്വം ഉറപ്പാക്കാനാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ശുചിമുറികള്‍ നിര്‍മിക്കാന്‍ തീരുമാനമായത്. 

കൂടാതെ ഇതിലൂടെ ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചും ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായാണ് കോണ്ടവും നാപ്കിനും വിതരണം ചെയ്യുന്നത്. സ്ത്രീകളുടെ ടോയ് ലറ്റിന് സമീപമുള്ള ബൂത്തില്‍ കുറച്ച വിലയ്ക്കുള്ള സാനിറ്ററി നാപ്കിനും പുരുഷന്മാര്‍ക്കും കോണ്ടവും വില്‍പ്പന നടത്തും. പോളിസി അനുസരിച്ച് രാജ്യത്തെ എല്ലാ സ്‌റ്റേഷനുകളിലും അകത്തും പുറത്തുമായി രണ്ട് ശുചിമുറികളുണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com