അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന് മോദി ജി പറഞ്ഞിട്ടില്ലെന്ന് ബിജെപി നേതാവ്

ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് മോദിജിയും ബിജെപി മാനിഫെസ്റ്റോയും പറഞ്ഞിട്ടില്ലെന്ന് ബിജെപി എംപി അമര്‍ സാബ്‌ളെ
അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന് മോദി ജി പറഞ്ഞിട്ടില്ലെന്ന് ബിജെപി നേതാവ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 15 ലക്ഷം രൂപ വീതം ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി എംപി അമര്‍ സാബ്‌ളെ. ജനങ്ങളെ കബളിപ്പിക്കാനും കുഴപ്പത്തിലാക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

നാലുവര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരമൊരു കാര്യം ബിജെപി തെരഞ്ഞടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യക്കാര്‍ വിദേശത്തു നിക്ഷേപിച്ച കള്ളപ്പണം തിരികെ എത്തിക്കുമെന്നും ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നും 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മോദി വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അന്നു പറഞ്ഞ ആ 15 ലക്ഷം രൂപ എപ്പോഴാണ് അക്കൗണ്ടില്‍ വരികയെന്ന് മോഹന്‍ കുമാര്‍ ശര്‍മ വിവരാവകാശനിയമപ്രകാരം വിവരം ആരാഞ്ഞിരുന്നു. എന്നാല്‍ ചോദ്യം വിവരാവകാശനിയമത്തിന്റെ പരിധിയില്‍പ്പെടുന്നതായിരുന്നില്ലെന്നായിരുന്നു ഉത്തരം. 

ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് മോദിജിയും ബിജെപി മാനിഫെസ്റ്റോയും പറഞ്ഞിട്ടില്ലെന്ന് സാബ്‌ളെ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com