മോദി അധികാരത്തിലെത്തിയ ശേഷം യുപിയില്‍ നിന്ന് ആദ്യ മുസ്ലീം എംപി പാര്‍ലമെന്റിലേക്ക്

2014ന് ശേഷം ഉത്തര്‍പ്രദേശില്‍ നിന്ന് ആദ്യ മുസ്ലീം എംപി ലോക്‌സഭയിലേക്ക് - കൈരാന ലോക്‌സഭാ മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്‌ 
മോദി അധികാരത്തിലെത്തിയ ശേഷം യുപിയില്‍ നിന്ന് ആദ്യ മുസ്ലീം എംപി പാര്‍ലമെന്റിലേക്ക്

ലഖ്‌നോ: 2014ന് ശേഷം ഉത്തര്‍പ്രദേശില്‍ നിന്ന് ആദ്യ മുസ്ലീം എംപി ലോക്‌സഭയിലേക്ക്. കൈരാന തെരഞ്ഞടുപ്പില്‍ ബിജെപി  സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിപക്ഷഐക്യം വീണ്ടും സാധ്യമായതോടെയാണ്  ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി ബീഗം തമാസും ഹസന്  ചരിത്രവിജയം നേടാന്‍ കഴിഞ്ഞത്. 

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷം തുടരുന്ന പരീക്ഷണത്തില്‍ കൈരാനയിലെ വിജയം പ്രതിപക്ഷത്തിന്റെ ഹാട്രിക്ക് നേട്ടമായി. വന്‍ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ സിറ്റിംഗ് മണ്ഡലത്തില്‍ തമാസും ഹസന്‍ വിജയം നേടിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായിരുന്ന ഗോരഖ്പുരിലെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പുരിലെയും ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടിരുന്നു. 

.ഇതാദ്യമായല്ല തമാസും ഹസന്‍ ലോക്‌സഭയിലത്തെുന്നത്. 2009ല്‍ ബിഎസ്പി ടിക്കറ്റിലായിരുന്നു വിജയം നേടിയത്. യുപി സെന്ററല്‍ സുന്നിവഖഫ് ബോര്‍ഡ് തുടങ്ങി വിവിധ സാമൂഹ്യക്ഷേമപ്രവര്‍ത്തന ബോര്‍ഡുകളിലും അംഗമായിരുന്നു. മുന്‍ ബിഎസ്പി നേതാവായിരുന്ന മുന്നാവര്‍ ഹസന്റെ ഭാര്യയാണ്.ബിജെപിയുടെ മൃഗാങ്ക സിംഗിനെ പരാജയപ്പെടുത്തിയാണ് നാല്‍പ്പത്തിയേഴുകാരി വീണ്ടും സഭയിലെത്തുന്നത്.  കയ്‌റാന എംപിയായിരിക്കെ അന്തരിച്ച ഹുക്കുംസിങ്ങിന്റെ മകളാണു മൃഗാങ്ക.

2014 ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ 80 മണ്ഡലത്തില്‍ 71 സീസീറ്റിലും വിജയം ബിജെപിക്കൊപ്പമായിരുന്നു.തെരഞ്ഞടുപ്പില്‍ ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയും
 വിജയിച്ചിരുന്നില്ല.  നിലവില്‍ യുപിയില്‍ നിന്നും രണ്ട് രാജ്യസഭാംഗങ്ങള്‍ മുസ്ലീം വിഭാഗത്തില്‍ നിന്നാണ്. ജാവേദ് അലിഖാന്‍, താന്‍സീം ഫാത്ത്മ എന്നിവരാണ്. രണ്ടുപേരും എസ്പി ടിക്കറ്റിലാണ് വിജയം നേടിയത്

തെരഞ്ഞടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് ആവശ്യവുമായി തമാസും ഹസന്‍ രംഗത്തെത്തിയിരുന്നു. കൈരാന മണ്ഡലത്തില്‍ 20 ശതമാനമാണ് മുസ്ലീം ജനവിഭാഗം. ബിജെപിക്കെതിരായ വിജയത്തിന് മുന്നണിപ്രവര്‍ത്തകരുടെ കഠിനാധ്വാനമാണ് ഇത്രവലിയ വിജയം സമ്മാനിച്ചതെന്ന് വിജയത്തിന് പിന്നാലെ തമാസും ഹസന്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com