അധ്യാപികയെ നടുറോഡില്‍ വെടിവെച്ച് കൊന്നു: ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഏഞ്ചലുമായുണ്ടായിരുന്ന മജ്ഞീതിന്റെ അവിഹിത ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 
അധ്യാപികയെ നടുറോഡില്‍ വെടിവെച്ച് കൊന്നു: ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഡല്‍ഹി: അധ്യാപികയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. ഡല്‍ഹിയിലെ ബവാനയിലാണ് സംഭവം. 38കാരിയായ സുനിതയെ ഭര്‍ത്താവും ഭര്‍ത്താവിന്റെ കാമുകിയും സുഹൃത്തും ചേര്‍ന്ന് കൊല്ലുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം.

സംഭവത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവ് മഞ്ജീത് (38), കാമുകി ഏഞ്ചല്‍ ഗുപ്ത എന്ന ശശി പ്രഭ (26), സുഹൃത്ത് രാജീവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഞ്ചലുമായുണ്ടായിരുന്ന മജ്ഞീതിന്റെ അവിഹിത ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

ഇരുവരുടെയും ബന്ധം സുനിത എതിര്‍ത്തിരുന്നു. അതിനാല്‍ ഇവര്‍ സുനിതയെ ഒഴിവാക്കാന്‍ തീരുമാനിച്ചു. സ്‌കൂളിലേക്ക് പോകുന്നതു വഴി സുനിതയെ അജ്ഞാതര്‍ വെടിവച്ച് കൊല്ലുകയായിരുന്നു. 16 കാരിയായ മകള്‍ക്കും എട്ട് വയസുകാരനായ മകനുമൊപ്പമാണ് സുനിത താമസിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com