അസമില്‍ വീണ്ടും ഉള്‍ഫ തീവ്രവാദികളുടെ ആക്രമണം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

അസമിലെ തീന്‍സുക്യാ ജില്ലയില്‍ ഉള്‍ഫ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് അഞ്ച് പേരെ തോക്ക് ചൂണ്ടി പിടികൂടിയ ശേഷം ലോഹിത് നദീ തീരത്ത് കൊണ്ട് പോയി
അസമില്‍ വീണ്ടും ഉള്‍ഫ തീവ്രവാദികളുടെ ആക്രമണം; അഞ്ചുപേര്‍ കൊല്ലപ്പെട്ടു

 ഗുവാഹട്ടി: അസമിലെ തീന്‍സുക്യാ ജില്ലയില്‍ ഉള്‍ഫ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് അഞ്ച് പേരെ തോക്ക് ചൂണ്ടി പിടികൂടിയ ശേഷം ലോഹിത് നദീ തീരത്ത് കൊണ്ട് പോയി വെടിവച്ച് കൊല്ലുകയായിരുന്നു. ശ്യാംലാല്‍ ബിശ്വാസ്, അനിതാ ബിശ്വാസ്, അഭിനാഷ് ബിശ്വാസ്, സുബാല്‍ ബിശ്വാസ്, ധനഞ്ജയ് നാംസുദ്ര എന്നീ പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും പൊലീസ് സംശയിക്കുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ബംഗാളി സംഘടനകള്‍ തിന്‍സുക്യാ ജില്ലയില്‍ ഇന്ന് 12 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അസമിലേക്ക് കുടിയേറിപ്പാര്‍ത്തവരെ തിരഞ്ഞ് പിടിച്ചാണ് ഉള്‍ഫാ തീവ്രവാദികള്‍ ആക്രമിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഉള്‍ഫ, ബംഗാളില്‍ നിന്നുള്ള ഹിന്ദു സംഘടനകള്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്നും പ്രഖ്യാപിച്ചു. അസമിന്റെ താത്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനാണ് ബംഗാളി സംഘടനകള്‍ ജില്ലയിലെത്തിയതെന്നും ഉള്‍ഫ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

 ആക്രമണത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് അനുശോചിച്ചു. ഉള്‍ഫ തീവ്രവാദികളെ പിടികൂടുമെന്നും മറ്റ് സംസ്ഥാനങ്ങളിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ കേന്ദ്രസര്‍ക്കാര്‍ സേനയെ അസമിലേക്ക് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com