'ഇതെന്താ പക്ഷിക്കാഷ്ഠമോ?' പട്ടേല്‍ പ്രതിമയ്ക്കരികിലെ മോദിയെ പരിഹസിച്ച് ദിവ്യാ സ്പന്ദന; മാപ്പ് പറയണമെന്ന് ബിജെപി

ഉദ്ഘാടനത്തിന് ശേഷം പ്രതിമയുടെ കാലിന്റെ ചുവട്ടില്‍ വെള്ളക്കുര്‍ത്ത ധരിച്ച് നില്‍ക്കുന്ന മോദിയുട ചിത്രമാണ് ഇതെന്താ പക്ഷിക്കാഷ്ഠമാണോ എന്ന കുറിപ്പോടെ ദിവ്യ
'ഇതെന്താ പക്ഷിക്കാഷ്ഠമോ?' പട്ടേല്‍ പ്രതിമയ്ക്കരികിലെ മോദിയെ പരിഹസിച്ച് ദിവ്യാ സ്പന്ദന; മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ' ഏകതാ പ്രതിമ'യ്ക്കരികില്‍ നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ' പക്ഷിക്കാഷ്ഠ' മാക്കിയ കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനയുടെ ട്വീറ്റ് വിവാദത്തിലേക്ക്. ഉദ്ഘാടനത്തിന് ശേഷം പ്രതിമയുടെ കാലിന്റെ ചുവട്ടില്‍ വെള്ളക്കുര്‍ത്ത ധരിച്ച് നില്‍ക്കുന്ന മോദിയുട ചിത്രമാണ് ഇതെന്താ പക്ഷിക്കാഷ്ഠമാണോ എന്ന കുറിപ്പോടെ ദിവ്യ പോസ്റ്റ് ചെയ്തത്. 

 ട്വീറ്റ് പ്രധാനമന്ത്രിയെ പരിഹസിക്കുന്നതാണെന്നും മാപ്പു പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ മാപ്പ് പറയാന്‍ താന്‍ തയ്യാറല്ലെന്നും തന്റെ കാഴ്ചപ്പാടാണ് ട്വീറ്റിലുള്ളതെന്നും അവര്‍ മറുപടി നല്‍കി. ട്വീറ്റിലൂടെ ഉദ്ദേശിച്ചത് എന്താണ് എന്ന് വിശദീകരിച്ച് നല്‍കേണ്ടതില്ലെന്നും കോണ്‍ഗ്രസിന്റെ സമൂഹ മാധ്യമ വിഭാഗം ചുമതലയുള്ള ദിവ്യ കൂട്ടിച്ചേര്‍ത്തു.  മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട രാജ് ദീപ് സര്‍ദേശായിക്കും ദിവ്യ മറുപടി നല്‍കിയിട്ടുണ്ട്. മോദിയുടെ സുവിശേഷം പ്രസംഗിക്കാതെ ഗൗരവമായി ജനങ്ങളുടെ വിഷയങ്ങള്‍ ശ്രദ്ധിക്കൂ, അത് സര്‍ക്കാരിന് മുന്നില്‍ കൊണ്ടു വരൂ എന്നായിരുന്നു മറുപടി. മാപ്പ് പറയാന്‍ സൗകര്യമില്ലെന്നും ദിവ്യ കുറിച്ചു.

 ഇതാദ്യമായല്ല ദിവ്യ പ്രധാനമന്ത്രിക്ക് നേരെ വിമര്‍ശ ട്വീറ്റുകളുമായി എത്തുന്നത്. എന്റെ പ്രധാനമന്ത്രി കള്ളനാണ് എന്നും നുണയനാണെന്നും ആവര്‍ത്തിച്ചതിന് ദിവ്യയ്‌ക്കെതിരെ നേരത്തേ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരും അല്ലാത്തവരുമെന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് ദിവ്യ മറുപടി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com