ചിദംബരത്തിനും കാര്‍ത്തി ചിദംബരത്തിനും ആശ്വസിക്കാം; ജാമ്യം 26 വരെ നീട്ടി

എയര്‍സെല്‍ മാക്‌സിസ് കേസിലാണ് ഡല്‍ഹി പാട്യാല ഹൗസിലെ സിബിഐ സ്‌പെഷ്യല്‍ കോടതി ജാമ്യം നീട്ടിയത്
ചിദംബരത്തിനും കാര്‍ത്തി ചിദംബരത്തിനും ആശ്വസിക്കാം; ജാമ്യം 26 വരെ നീട്ടി

മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിനും കാര്‍ത്തി ചിദംബരത്തിനും ആശ്വാസ വാര്‍ത്ത. ജാമ്യ കാലാവധി നവംബര്‍ 26 വരെ നീട്ടി. എയര്‍സെല്‍ മാക്‌സിസ് കേസിലാണ് ഡല്‍ഹി പാട്യാല ഹൗസിലെ സിബിഐ സ്‌പെഷ്യല്‍ കോടതി ജാമ്യം നീട്ടിയത്. നവംബര്‍ ഒന്നുവരെയാണ് ആദ്യം ജാമ്യം നല്‍കിയിരുന്നത്. 

ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റിനും സിബിഐക്കും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചെങ്കിലും കോടതി ജാമ്യം നീട്ടുകയായിരുന്നു. എയര്‍സെല്‍ മാക്‌സിസ് കേസില്‍ ഒക്ടോബര്‍ 25നാണ് എന്‍ഫോഴ്‌സ്‌മെന്റ് പി.ചിദംബരത്തെ പ്രതിയാക്കി അനുബന്ധ കുറ്റപത്രം നല്‍കിയത്. എയര്‍സെല്‍ മാക്‌സിസ് കമ്പനിയില്‍ വിദേശ നിക്ഷേപത്തിന് നിയമവിരുദ്ധമായി അനുമതി നല്‍കിയതിലൂടെ 1.16 കോടി ലഭിച്ചെന്നാണ് കുറ്റപത്രം.

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ ചിദംബരത്തിന് ഡല്‍ഹി ഹൈക്കോടതി നവംബര്‍ 29 വരെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ കേസില്‍ അറസ്റ്റിലായ മകന്‍ കാര്‍ത്തി പിന്നീട് ജാമ്യത്തിലിറങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com