മുഖ്യമന്ത്രിയാവാന്‍ തര്‍ക്കം; കൊച്ചുമക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ഓംപ്രകാശ് ചൗട്ടാല

ഇരുവരും രണ്ട് വിഭാഗമായി മാറി തര്‍ക്കിച്ചത് പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കിയതിന്റെ പേരിലാണ് കടുത്ത നടപടിയിലേക്ക് പോയത്
മുഖ്യമന്ത്രിയാവാന്‍ തര്‍ക്കം; കൊച്ചുമക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ഓംപ്രകാശ് ചൗട്ടാല

ന്യൂഡല്‍ഹി; മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് കൊച്ചുമക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗട്ടാല. ഹിസാര്‍ എംപി ദുഷ്യന്ത് ചൗട്ടാല അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ദിഗിവിജയ് ചൗട്ടാല എന്നിവരെയാണ് പാര്‍ട്ടി അധ്യക്ഷനായ ഓംപ്രകാശ് പുറത്താക്കിയത്. ഇരുവരും രണ്ട് വിഭാഗമായി മാറി തര്‍ക്കിച്ചത് പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കിയതിന്റെ പേരിലാണ് കടുത്ത നടപടിയിലേക്ക് പോയത്. 

ഇരുവരേയും പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ഐഎന്‍എല്‍ഡി പത്രക്കുറിപ്പിലൂടെ അറിയിച്ചു. പാര്‍ട്ടി പാര്‍ലമെന്റ് ബോര്‍ഡ് അധ്യക്ഷ സ്ഥാനത്തുനിന്നും ദുഷ്യന്തിനെ നീക്കുകയും ചെയ്തു. ഹരിയാന മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദുഷ്യന്തിന്റേയും ദിഗ്വിജയിന്റേയും പേരുകള്‍ ഉയര്‍ന്നു വന്നതാണ് പ്രശ്‌നത്തിന് കാരണമായത്. ഇരുവര്‍ക്കും വേണ്ടി അനുയായികള്‍ പ്രചരണം ശക്തമാക്കിയത് പാര്‍ട്ടിക്കുള്ളില്‍ വിള്ളലുണ്ടാവാന്‍ കാരണമായി. അണികള്‍ പരസ്പരം തമ്മിലടിക്കുന്ന അവസ്ഥ വരെയുണ്ടായി. തുടര്‍ന്നാണ് ഇരുവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com