കേസുകള്‍ 135, പിഴ അടയ്ക്കാനുള്ളത് 31,590; ഹെല്‍മെറ്റ് വെക്കാതെ വണ്ടി ഓടിച്ചതിന് പിടിയിലായ ആളുടെ ചരിത്രം അറിഞ്ഞ് പൊലീസ് ഞെട്ടി

135 കേസില്‍ 78 കേസുകളും ഹെല്‍മറ്റ് വെക്കാത്തതിന്റെ പേരിലുള്ളതാണ്‌
കേസുകള്‍ 135, പിഴ അടയ്ക്കാനുള്ളത് 31,590; ഹെല്‍മെറ്റ് വെക്കാതെ വണ്ടി ഓടിച്ചതിന് പിടിയിലായ ആളുടെ ചരിത്രം അറിഞ്ഞ് പൊലീസ് ഞെട്ടി


ഹൈദരാബാദ്; ഹെല്‍മറ്റ് വെക്കാതെ വണ്ടി ഓടിച്ചതിന് പിടിയിലായ ആളുടെ ചരിത്രം അറിഞ്ഞ് പൊലീസുകാര്‍ ഞെട്ടി. സ്ഥിരം നിയമലംഘകനെയാണ് തെലങ്കാന പൊലീസ് ഹെല്‍മറ്റ് പരിശോധനയ്ക്കിടെ പിടികൂടിയത്. രണ്ട് വര്‍ഷം കൊണ്ട് 135 കേസുകളിലാണ് ഇയാള്‍ പെട്ടിരിക്കുന്നത്. ഇതില്‍ നിന്ന് 31590 രൂപയാണ് പിഴയായി ഈടാക്കാനുള്ളത്. എന്നാല്‍ ഇത്രയും കേസുണ്ടായിട്ടും നിയമം ലംഘിക്കുന്നതില്‍ യാതോരും മടിയും കൃഷ്ണ പ്രസാദ് കാട്ടിയിരുന്നില്ല. 

സാധാരണ ചെക്കിങ്ങിന്റെ ഭാഗമായാണ് ഹെല്‍മറ്റ് ധരിക്കാതെ ഫോണ്‍വിളിച്ച് വണ്ടി ഓടിച്ചുകൊണ്ട് വന്ന കൃഷ്ണ പ്രസാദ് പിടിയിലാവുന്നത്. തുടര്‍ന്ന് ഇയാളുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ് കേസുകളുടെ ചരിത്രം പുറത്തുവരുന്നത്. 135 കേസുകളില്‍ പ്രതിയായിട്ടും പിഴ അടയ്ക്കാതെ മുങ്ങി നടക്കുകയായിരുന്നു ഇയാള്‍. സംഭവം അറിഞ്ഞതോടെ പൊലീസ് കൃഷ്ണ പ്രസാദിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ബൈക്ക് പിടിച്ചെടുക്കുകയും ചെയ്യും. 

രണ്ട് വര്‍ഷത്തിനിടെയാണ് ഇത്രഅധികം കേസില്‍പ്പെടുന്നത്. എന്നാല്‍ ഇതില്‍ ഒരു തവണ മാത്രമാണ് പിഴ അടച്ചത്. ഒരു ഭാഗത്ത് കേസുകളും പിഴയും കുന്നു കൂടുമ്പോഴും നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ കൃഷ്ണ പ്രകാശ് മറന്നില്ല. 135 കേസില്‍ 78 കേസുകളും ഹെല്‍മറ്റ് വെക്കാത്തതിനുള്ളതാണ്. ഡ്രൈവിങ്ങിനിടെ ഫോണില്‍ സംസാരിക്കുന്നതിനും സിഗ്നല്‍ തെറ്റിച്ചതിനും തെറ്റായ വശത്തുകൂടി സഞ്ചരിച്ചതിനുമാണ് മറ്റു കേസുകള്‍. 

തുടര്‍ച്ചയായി ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനാല്‍ തടവു ശിക്ഷ കൂടി ഇയാള്‍ക് ലഭിക്കാനുള്ള സാധ്യതയുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ട്‌സ് മാനേജരായി ജോലി നോക്കുകയാണ് കൃഷ്ണ പ്രകാശ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com