സിഗ്നേച്ചര്‍പാലത്തിന്റെ പടം മാറിപ്പോയി; ആംആദ്മി പാര്‍ട്ടിയുടെ ട്വീറ്റിന് ട്രോള്‍മഴ

സിഗ്നേച്ചര്‍ പാലത്തിന് പകരം ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്ത് വിട്ടത് നെതര്‍ലന്റ്‌സിലെ ഇറാസ്മസ് പാലത്തിന്റെ ചിത്രമായതോടെയാണ് സംഭവം കൈവിട്ട് പോയത്
സിഗ്നേച്ചര്‍പാലത്തിന്റെ പടം മാറിപ്പോയി; ആംആദ്മി പാര്‍ട്ടിയുടെ ട്വീറ്റിന് ട്രോള്‍മഴ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്തമായ സിഗ്നേച്ചര്‍ പാലം ജനങ്ങള്‍ക്കായി വീണ്ടും തുറന്ന് കൊടുക്കുന്ന വാര്‍ത്തയുമായി എഎപി പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ട്വിറ്ററില്‍ ട്രോള്‍വര്‍ഷം. സിഗ്നേച്ചര്‍ പാലത്തിന് പകരം ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്ത് വിട്ടത് നെതര്‍ലന്റ്‌സിലെ ഇറാസ്മസ് പാലത്തിന്റെ ചിത്രമായതോടെയാണ് സംഭവം കൈവിട്ട് പോയത്.

 ട്വീറ്റ് വിവാദമായതോടെ ബിജെപി രാഷ്ട്രീയ ആയുധമാക്കി. കള്ളം പറയുന്ന മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ ഇതിനപ്പുറവും സംഭവിക്കും എന്നായിരുന്നു ബിജെപിയുടെ മഞ്ജീന്ദര്‍ സിങ് സിര്‍സ കെജ്രിവാളിനെ ഒളിയമ്പെയ്തത്. 

 'സിഗ്നേച്ചര്‍ ബ്രിഡ്ജ് ഉദ്ഘാടനത്തിനൊരുങ്ങുന്നു , ഡല്‍ഹിയുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമാണിത്' എന്നായിരുന്നു എഎപിയുടെ ട്വീറ്റ്. 
വൈകുന്നേരം നാല് മണിയോടെയാണ് നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം സിഗ്നേച്ചര്‍ ബ്രിഡ്ജ് പൊതുജനങ്ങള്‍ക്കായി തുറന്നത്. ഒരുപോലെയല്ലാത്ത രണ്ട് വശങ്ങളുള്ള ഇന്ത്യയിലെ ആദ്യ കേബിള്‍ പാലമാണ് ഇത്. കുത്തബ് മിനാറിന്റെ ഇരട്ടി നീളമുള്ള പൈലോണുകളാണ് പാലത്തെ താങ്ങി നിര്‍ത്തുന്നത്. 675 മീറ്റര്‍ നീളവും 35.2 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. യമുനാ നദിക്ക് കുറുകെയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com