'മുസ്ലിം സ്ത്രീകള്‍ നഖം മുറിക്കരുത്, നെയില്‍ പോളിഷിടരുത് , ഇതൊന്നും നല്ല ലക്ഷണമല്ല' ; ഫത്വയുമായി ദാറുല്‍ ഉലൂം ദിയോബന്ദ്

വിചിത്രമായ ഫത്വകള്‍ ഇറക്കുന്നതിന് പേര് കേട്ട മതപാഠശാലയാണ് ദാറുല്‍ഉലൂം. സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് വിലക്കിയും നേരത്തെ ഇവര്‍ ഫത്വ പുറപ്പെടുവിച്ചിരുന്നു
'മുസ്ലിം സ്ത്രീകള്‍ നഖം മുറിക്കരുത്, നെയില്‍ പോളിഷിടരുത് , ഇതൊന്നും നല്ല ലക്ഷണമല്ല' ; ഫത്വയുമായി ദാറുല്‍ ഉലൂം ദിയോബന്ദ്

ലക്‌നൗ:  മുസ്ലിം സ്ത്രീകള്‍ നഖം മുറിക്കുന്നതും നെയില്‍ പോളിഷിടുന്നതും വിലക്കി ലക്‌നൗവിലെ ഇസ്ലാമിക പഠന കേന്ദ്രമായ ദാറുല്‍ ഉലൂം ദിയോബന്ദ് ഫത്വ ഇറക്കി. അനിസ്ലാമികമായ പ്രവര്‍ത്തിയാണ് ഇത് രണ്ടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫത്വ. നെയില്‍ പോളിഷിടുന്നതിന് പകരം മെഹന്ദി ഇട്ടാല്‍ മതിയെന്നും നിര്‍ദ്ദേശമുണ്ട്. രാജ്യത്തെ മുസ്ലിം സ്ത്രീകള്‍ ബ്യൂട്ടീപാര്‍ലറുകളിലാണ് മുഴുവന്‍ സമയവും. ഇതൊരു നല്ല ലക്ഷണമല്ല. അടിയന്തരമായി വിലക്കേര്‍പ്പെടുത്തണമെന്നുള്ളത് കൊണ്ടാണ് ഇപ്പോള്‍ ഫത്വ ഇറക്കിയതെന്നും ദാറുല്‍ ഇഫ്താ മേധാവി പറഞ്ഞു. 

തലമുടി ക്ഷൗരം ചെയ്യുന്നതില്‍ നിന്നും പുരുഷന്‍മാരെ ഇസ്ലാം വിലക്കിയിട്ടുണ്ട്. ഇതിന് പുറമേ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ അണിയുന്നതില്‍ നിന്നും പുരികമെടുക്കുന്നതിനും വിലക്കുണ്ടെന്നതാണ് ഇതിന് ന്യായമായി  പറയുന്നത്. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടികള്‍ മുടി മുറിക്കരുതെന്നും പുരികം ഭംഗിയാക്കരുതെന്നും ഇവര്‍ ഫത്വ പുറപ്പെടുവിച്ചിരുന്നു.

വിചിത്രമായ ഫത്വകള്‍ ഇറക്കുന്നതിന് പേര് കേട്ട മതപാഠശാലയാണ് ദാറുല്‍ഉലൂം. സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് വിലക്കിയും നേരത്തെ ഇവര്‍ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ഷറണ്‍പൂര്‍ ജില്ലയിലാണ് രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം മതപാഠശാലകളിലൊന്നായ ദാറുല്‍ ഉലൂം ദിയോബന്ദ് സ്ഥിതി ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com