കൂടുതല്‍ മദ്യപിക്കൂ, ഫ്രിഡ്ജും വാഷിങ് മെഷീനും സമ്മാനമായി നേടൂ; ദീപാവലി സ്‌പെഷ്യല്‍ ഓഫറുമായി ബാര്‍

ഏറ്റവും കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചാണ് ബാറുടമ നാട്ടുകാരെ ഞെട്ടിച്ചത്
കൂടുതല്‍ മദ്യപിക്കൂ, ഫ്രിഡ്ജും വാഷിങ് മെഷീനും സമ്മാനമായി നേടൂ; ദീപാവലി സ്‌പെഷ്യല്‍ ഓഫറുമായി ബാര്‍

ചെന്നൈ; സ്‌പെഷ്യല്‍ ദിവസങ്ങളില്‍ ഓഫറുകള്‍ കൊണ്ടുവന്ന് കച്ചവടം പൊടിപൊടിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ദീപാവലിയുടെ ഭാഗമായി മദ്യപാനികള്‍ക്കായി സ്‌പെഷ്യല്‍ ഓഫര്‍ കൊണ്ടുവന്ന് ഞെട്ടിച്ചിരിക്കുകയാണ് ചെന്നൈയിലെ ഒരു ബാര്‍. ഏറ്റവും കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചാണ് ബാറുടമ നാട്ടുകാരെ ഞെട്ടിച്ചത്. 

അണ്ണാ ഡിഎംകെ നേതാവും മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ മുഹമ്മദ് അലി ജിന്നയുടെ ട്രിപ്ലിക്കേന്‍ ഹൈറോഡിലെ ബാറുകാരാണ് സ്‌പെഷ്യല്‍ ഓഫറിട്ട് പുലിവാലു പിടിച്ചത്. ആയിരം രൂപയില്‍ കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ അടക്കമുള്ള സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തത്. സ്‌പെഷ്യല്‍ ഓഫറിനെക്കുറിച്ച് നാട്ടില്‍ പരസ്യം പതിക്കുകയും ചെയ്തു. 

സംഭവം വിവാദമായതോടെ ബാറിന്റെ മാനേജരേയും ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. പരസ്യം കണ്ട് നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് നടപടി. ബാര്‍ മാനേജര്‍ വിന്‍സന്റ് രാജ്(25), ജീവനക്കാരന്‍ റിയാസ് മുഹമ്മദ്(41) എന്നിവരാണ് അറസ്റ്റിലായത്. ബാര്‍ ഉടമയ്‌ക്കെതിരേ കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com