കർണാടക ഉപതിരഞ്ഞെടുപ്പ്: വിധി ഇന്നറിയാം, വോട്ടെണ്ണൽ അൽപസമയത്തിനകം

കർണാടക ഉപതിരഞ്ഞെടുപ്പ്: വിധി ഇന്നറിയാം, വോട്ടെണ്ണൽ അൽപസമയത്തിനകം

ആ​കെ 31 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 6,450 പോ​ളിം​ഗ് ബൂ​ത്തു​കൾ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.

ബെം​ഗ​ളൂ​രു: കർണാടക ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. വോട്ടെണ്ണല്‍ അല്പസമയത്തിനകം തുടങ്ങും. കർണാടകയിൽ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലാണ് കഴിഞ്ഞ ശനിയാഴച തെരഞ്ഞെടുപ്പ് നടന്നത്. രാ​മ​ന​ഗ​ര, ജാം​ഖ​ണ്ഡി നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കും ശി​വ​മോ​ഗ, ബ​ല്ലാ​രി, മാ​ണ്ഡ്യ ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​മായിരുന്നു തെ​ര​ഞ്ഞെ​ടു​പ്പ്. 

ആ​കെ 31 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 6,450 പോ​ളിം​ഗ് ബൂ​ത്തു​കൾ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. 1,502 ബൂ​ത്തു​ക​ള്‍ പ്ര​ശ്ന​ബാ​ധി​ത​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഇ​വി​ട​ങ്ങ​ളി​ല്‍ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. ആ​കെ 66.8 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com