കർണാടക ഉപതെരഞ്ഞെടുപ്പ് : ജെഡിഎസ്- കോൺ​ഗ്രസ് മുന്നേറ്റം

രാ​മ​ന​ഗ​ര, ജാം​ഖ​ണ്ഡി നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കും ശി​വ​മോ​ഗ, ബ​ല്ലാ​രി, മാ​ണ്ഡ്യ ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ് ശ​നി‍​യാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്
കർണാടക ഉപതെരഞ്ഞെടുപ്പ് : ജെഡിഎസ്- കോൺ​ഗ്രസ് മുന്നേറ്റം

ബം​ഗലൂരു : ക​ർ​ണാ​ട​ക​യി​ലെ മൂ​ന്നു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും ര​ണ്ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ജെഡിഎസ്- കോൺ​ഗ്രസ് മുന്നേറ്റം. രണ്ട് നിയമസഭാ മണ്ഡലങ്ങളിലും രണ്ട് പാർലമെന്റ് മണ്ഡലങ്ങളിലും ജെഡിഎസ്- കോൺ​ഗ്രസ് സഖ്യം മുന്നിട്ടുനിൽക്കുകയാണ്.  രാമന​ഗര നിയമസഭ സീറ്റിൽ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി ലീഡ് ചെയ്യുകയാണ്. ജാംഖണ്ഡി അസംബ്ലി സീറ്റിൽ കോൺ​ഗ്രസിന്റെ അനന്ദ് സിദ്ദു ന്യാമ​ഗൗഡയും മുന്നിട്ടു നിൽക്കുകയാണ്.

ശിവമോ​ഗ പാർലമെന്റ് മഅഡലത്തിൽ മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകനും ബിജെപി സ്ഥാനാർത്ഥിയുമായ ബി വൈ രാഘവേന്ദ്ര ലീഡ് തിരിച്ചുപിടിച്ചു. ജെഡിഎസ് സ്ഥാനാർത്ഥി മധു ബം​ഗാരപ്പയാണ് രാഘവേന്ദ്രയുടെ പ്രധാന എതിരാളി. ബിജെപി ശക്തികേന്ദ്രമായ മാണ്ഡ്യയിലും ജെഡിഎസ് മുന്നേറുകയാണ്. 

രാ​മ​ന​ഗ​ര, ജാം​ഖ​ണ്ഡി നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കും ശി​വ​മോ​ഗ, ബ​ല്ലാ​രി, മാ​ണ്ഡ്യ ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ് ശ​നി‍​യാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ആ​കെ 66.8 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബ​ല്ലാ​രി​യി​ൽ 63.85 ശ​ത​മാ​ന​വും ശി​വ​മോ​ഗ​യി​ൽ 61.05 ശ​ത​മാ​ന​വും മാ​ണ്ഡ്യ​യി​ൽ 53.93 ശ​ത​മാ​ന​വും ജാം​ഖ​ണ്ഡി​യി​ൽ 77.17 ശ​ത​മാ​ന​വും രാ​മ​ന​ഗ​ര​യി​ൽ 71.88 ശ​ത​മാ​ന​വും പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. കോ​ൺ​ഗ്ര​സ്- ജെ​ഡി​എ​സ് സ​ഖ്യം ഒ​ന്നി​ച്ചു മ​ത്സ​രി​ക്കു​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ആ​യ​തി​നാ​ൽ സ​ഖ്യ​ത്തി​ന് നി​ർ​ണാ​യ​ക​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com