ജമ്മുകശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍; ഹിസ്ബുളില്‍ ചേര്‍ന്ന സൈനികനുള്‍പ്പടെ രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചു

ഹിസ്ബുള്‍ മുജാഹിദ്ദീന്റെ അനുബന്ധ സംഘടനാ പ്രവര്‍ത്തകരായ മൊഹ്ദ് ഇദ്രിസ് സുല്‍ത്താന്‍, ആമിര്‍ ഹുസൈന്‍ റാതേര്‍ എന്നിവരെയാണ്  സൈന്യം വധിച്ചത്.
ജമ്മുകശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍; ഹിസ്ബുളില്‍ ചേര്‍ന്ന സൈനികനുള്‍പ്പടെ രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചു

ജമ്മു കശ്മീര്‍:  ഷോപിയാന്‍ ജില്ലയിലെ സഫ്വാന്‍ഗിരിയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികള്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ അനുബന്ധ സംഘടനാ പ്രവര്‍ത്തകരായ മൊഹ്ദ് ഇദ്രിസ് സുല്‍ത്താന്‍, ആമിര്‍ ഹുസൈന്‍ റാതേര്‍ എന്നിവരെയാണ്  സൈന്യം വധിച്ചത്.

 കൊല്ലപ്പെട്ട ഇദ്രിസ് സൈന്യത്തില്‍ നിന്നും വിട്ടുപോന്നതാണെന്നും ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി റെജിമെന്റിലെ സൈനികനായിരുന്നുവെന്നും സൈനിക വക്താവ് അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് പട്ടാളത്തില്‍ നിന്നും വിട്ടുപോയ ഇദ്രിസ് ഭീകരസംഘടനയില്‍ ചേര്‍ന്നത്. ഛോട്ടാ അബ്രര്‍ എന്നായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്.  ഇവര്‍ ഒളിച്ചുതാമസിച്ചിരുന്ന വീട്ടില്‍ നിന്നും വന്‍തോതിലുള്ള സ്‌ഫോടക വസ്തുക്കള്‍ സൈന്യം കണ്ടെടുത്തു.

സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സഫ്വാന്‍ഗിരിയില്‍ തീവ്രവാദികളുടെ താവളമുണ്ടെന്ന സൂചന കിട്ടിയത്. ഇവര്‍ ഒളിച്ചിരുന്ന വീടിന് പരിസരത്തായി പട്ടാളം വെടിവച്ചതോടെ ഒളിത്താവളങ്ങളില്‍ നിന്ന് തിരികെ വെടിവെപ്പുണ്ടായത്. ഒളിത്താവളം കൃത്യമായി കണ്ടെത്തിയതോടെ സൈന്യം ഇരച്ചു കയറുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com