ഡൽഹി ദീപാവലി ആഘോഷിച്ചു; ഇനി കൃത്രിമ മഴയ്ക്കായി കാത്തിരിക്കാം 

രാജ്യതലസ്ഥാന നഗരത്തിലെ വായു മലിനീകരണം മറികടക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്
ഡൽഹി ദീപാവലി ആഘോഷിച്ചു; ഇനി കൃത്രിമ മഴയ്ക്കായി കാത്തിരിക്കാം 

ന്യൂഡല്‍ഹി: രാജ്യതലസ്ഥാന നഗരത്തിലെ വായു മലിനീകരണം മറികടക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ദീപാവലിക്ക് ശേഷം കൃത്രിമ മഴ പെയ്യിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താനാണ് ബോർഡ് തീരുമാനം. 

മഴ പെയ്യിക്കുന്നതിലൂടെ അന്തരീക്ഷമാലിന്യത്തിന്റെ അളവ് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ദീപാവലി ആഘോഷങ്ങള്‍ കഴിയുന്നതോടെ ന​ഗരത്തിലെ വായുമലിനീകരണം അപകടകരമായ രീതിയിലേക്ക് ഉയരുമെന്ന വിലയിരുത്തലുകളാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയത്. 

ഇന്ത്യന്‍ കാലാവസ്ഥാ പഠന വിഭാഗവും കാണ്‍പുര്‍ ഐഐടിയുമായും ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു. ‌‌സില്‍വര്‍ അയോഡൈഡ്, ഡ്രൈ ഐസ്, ഉപ്പ് എന്നിവ നിലവിലുള്ള മേഘങ്ങള്‍ക്ക് മുകളില്‍ വിതറി ഭാരം കൂട്ടിയാണ് കൃത്രിമ മഴ പെയ്യിക്കുക. അനുകൂല കാലാവസ്ഥയ്ക്കായി കാത്തിരിക്കുകയാണെന്നും ദീപാവലി ആഘോഷങ്ങൾ കഴിയുന്നതോടെ ഒരുക്കങ്ങൾ ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com