മൂന്ന് വയസുകാരിയുടെ വായില്‍ പടക്കം വെച്ച് പൊട്ടിച്ചു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

അന്‍പതോളം സ്റ്റിച്ചുകളാണ് കുട്ടിയുടെ വായില്‍ ഇടേണ്ടി വന്നത്. ആ മുറിവില്‍ അണുബാധ ഉണ്ടായതോടെയാണ് കുട്ടിയുടെ നില അതീവ ഗുരുതരമായത്
മൂന്ന് വയസുകാരിയുടെ വായില്‍ പടക്കം വെച്ച് പൊട്ടിച്ചു; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

ലഖ്‌നൗ: ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ മൂന്ന് വയസുകാരിയുടെ വായില്‍ വെച്ച് യുവാവ് പടക്കം പൊട്ടിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പ്രതി ഒളിവിലാണ്. 

അന്‍പതോളം സ്റ്റിച്ചുകളാണ് കുട്ടിയുടെ വായില്‍ ഇടേണ്ടി വന്നത്. ആ മുറിവില്‍ അണുബാധ ഉണ്ടായതോടെയാണ് കുട്ടിയുടെ നില അതീവ ഗുരുതരമായത്. മീററ്റിലെ ദോരല റോഡിലാണ് സംഭവം. പ്രദേശവാസിയായ യുവാവാണ് പെണ്‍കുട്ടിയുടെ വായില്‍ പടക്കം വെച്ച് പൊട്ടിച്ചത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com