മോദി സര്‍ക്കാരിന്റെ കടന്നുകയറ്റം:  പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജിക്കൊരുങ്ങുന്നു; 19ന് പ്രഖ്യാപിച്ചേക്കും

കേന്ദ്രസര്‍ക്കാര്‍-റിസര്‍വ് ബാങ്ക് പോര് മുറുകുന്നതിന് പിന്നാലെ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു
മോദി സര്‍ക്കാരിന്റെ കടന്നുകയറ്റം:  പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജിക്കൊരുങ്ങുന്നു; 19ന് പ്രഖ്യാപിച്ചേക്കും

മുംബൈ: കേന്ദ്രസര്‍ക്കാര്‍-റിസര്‍വ് ബാങ്ക് പോര് മുറുകുന്നതിന് പിന്നാലെ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു. 19ന് ചേരുന്ന ആര്‍ബിഐ ബോര്‍ഡ് യോഗത്തില്‍ രാജി പ്രഖ്യാപിച്ചേക്കുമെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2013ല്‍ ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണറായ ഊര്‍ജിത് പട്ടേല്‍, 2016 സെപ്റ്റംബറില്‍ രഘുറാം രാജന്‍ രാജിവച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയത്. 

പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ചൊല്ലി ഊര്‍ജിത് പട്ടേലും കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ആര്‍ബിഐയുടെ കരുതല്‍ ധനശേഖരത്തിന്റെ മൂന്നിലൊന്നും കൈമാറുന്നതിനു പുറമെ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ളത്.

പ്രതിസന്ധിയുള്ള പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധന ആസ്തി മെച്ചപ്പെടുത്താനും ആര്‍ബിഐയുടെ സഹകരണം വേണം. ബാങ്കുകളുടെ വിശ്വാസ്യതയും സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരതയും മുന്‍നിര്‍ത്തി കേന്ദ്രത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ആര്‍ബിഐയുടെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com