അച്ഛേ ദിന്‍ ഒരിക്കലും വരില്ല, ബിജെപിയുടേത് കളള വാഗ്ദാനം: വിമര്‍ശനവുമായി മോദിയുടെ അപരന്‍ 

ബസ്തറില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തുന്ന അഭിനന്ദന്‍ പതക് നോട്ടുനിരോധനത്തിന്റെ രണ്ടാംവാര്‍ഷികത്തില്‍ മോദിയെ വിമര്‍ശിച്ചതിലുടെയാണ് വീണ്ടും ജനശ്രദ്ധ നേടിയത്
അച്ഛേ ദിന്‍ ഒരിക്കലും വരില്ല, ബിജെപിയുടേത് കളള വാഗ്ദാനം: വിമര്‍ശനവുമായി മോദിയുടെ അപരന്‍ 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രൂപ സാദൃശ്യം, വസ്ത്രധാരണത്തിലും സംഭാഷണത്തിലും മോദിക്ക് സമാനം. മോദിയുടെ അപരന്‍ എന്ന് വിളിപ്പേരുളള അഭിനന്ദന്‍ പതക് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചത്തീസ്ഗഢില്‍ നക്‌സല്‍ ബാധിത പ്രദേശമായ ബസ്തറില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തുന്ന അഭിനന്ദന്‍ പതക് നോട്ടുനിരോധനത്തിന്റെ രണ്ടാംവാര്‍ഷികത്തില്‍ മോദിയെ വിമര്‍ശിച്ചതിലുടെയാണ് വീണ്ടും ജനശ്രദ്ധ നേടിയത്. 

അച്ഛേ ദിന്‍ ഒരിക്കലും രാജ്യത്ത് വരാന്‍ പോകുന്നില്ല എന്ന അഭിനന്ദന്‍ പതകിന്റെ വാക്കുകളാണ് ചര്‍ച്ചയായത്.എന്‍ഡിഎ സഖ്യകക്ഷിയായ 'റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ'(ആര്‍പിഐ) അംഗമായിരുന്ന അഭിനന്ദന്‍ ഒരു മാസം മുന്‍പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

'ഞാന്‍ മോദിയെപ്പോലെ ഇരിക്കുന്നതുകൊണ്ട് ആളുകള്‍ എന്നോട് ചോദിക്കും, എപ്പോഴാണ് 2014 ല്‍ മോദിജി വാഗ്ദാനം ചെയ്ത അച്ഛേ ദിന്‍ വരുന്നതെന്ന്. സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടു വേദനിച്ചാണ് ഞാന്‍ ബിജെപിക്കൊപ്പമുണ്ടായിരുന്ന ആര്‍പിഐ വിട്ടത്' അഭിനന്ദന്‍  പറയുന്നു.
ബിജെപിയുടേത് കള്ള വാഗ്ദാനമായിരുന്നുവെന്നും വികസനമുറപ്പാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂ എന്നുമാണ് പ്രചാരണവേദികളില്‍ അഭിനന്ദന്‍ ഉറപ്പിച്ചു പറയുന്നത്. 

കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റ് രാജ് ബാബറിന്റെ സാന്നിധ്യത്തിലായിരുന്നു അഭിനന്ദന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മോദിയെ പോലെ സുഹൃത്തുക്കള്‍ എന്ന അര്‍ത്ഥമുളള മിത്രോം എന്ന വാക്ക് വിളിച്ച് തുടങ്ങിയാണ് അഭിനന്ദന്‍ പതക് കോണ്‍ഗ്രസിന്റെ പ്രചാരണപരിപാടികളില്‍ സക്രിയമായി പങ്കെടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com