പത്തുവർഷത്തെ കാത്തിരിപ്പിന് ഒടുവിൽ  ആ വിധിയെത്തി:മോഷണം തടഞ്ഞ വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ പ്രതിക്ക്  ജീവപര്യന്തം ശിക്ഷ

മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ
പത്തുവർഷത്തെ കാത്തിരിപ്പിന് ഒടുവിൽ  ആ വിധിയെത്തി:മോഷണം തടഞ്ഞ വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ പ്രതിക്ക്  ജീവപര്യന്തം ശിക്ഷ


പ​ത്ത​നം​തി​ട്ട: മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പു​ല്ലാ​ട് മു​ട്ടു​മ​ണ്‍ ഐ​ര​ക്കാ​വ് ചി​റ്റേ​ഴ​ത്ത് വീ​ട്ടി​ൽ ഏ​ലി​യാ​മ്മ (65) യെ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ന്നാം പ്ര​തി​മാ​രാ​മ​ണ്‍ കു​റ​ന്ത​യി​ൽ രാ​മ​ച​ന്ദ്ര​നാണ് (48) കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.   ര​ണ്ടാം പ്ര​തി​ക്ക് 13 മാ​സം ത​ട​വും ശിക്ഷ വിധിച്ചു. പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി (നാ​ല്) ജ​ഡ്ജി സോ​നു സി. ​പ​ണി​ക്ക​രാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.  സംഭവം നടന്ന് പത്തുവർഷങ്ങൾക്ക് ശേഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 

ഒ​ന്നാം പ്ര​തി മാ​രാ​മ​ണ്‍ കു​റ​ന്ത​യി​ൽ രാ​മ​ച​ന്ദ്ര​ന് (48) ജീ​വ​പ​ര്യ​ന്തം ത​ട​വും 20,000 രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം. ഇ​ത​ര​വ​കു​പ്പു​ക​ളി​ലും കോ​ട​തി പ്ര​തി​ക്കു പ്ര​ത്യേ​ക ശി​ക്ഷ​ക​ൾ വി​ധി​ച്ചി​ട്ടു​ണ്ട്. 2008 സെ​പ്റ്റം​ബ​ർ 22നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഏ​ലി​യാ​മ്മ​യു​ടെ വീ​ട്ടി​ൽ സെ​പ്റ്റി​ക് ടാ​ങ്ക് ക്ലീ​നിം​ഗി​നെ​ത്തി​യ രാ​മ​ച​ന്ദ്ര​ൻ വീ​ട്ടി​ൽ റ​ബ​ർ ഷീ​റ്റ് ഉ​ണ​ങ്ങി വ​ച്ചി​രി​ക്കു​ന്ന​തു ക​ണ്ടി​രു​ന്നു. ഇ​തു മോ​ഷ്ടി​ക്കാ​നാ​യി ര​ണ്ടാം​പ്ര​തി ജോ​ണി​യെ​യും കൂ​ട്ടി ജീ​പ്പി​ൽ വീ​ടി​നു സ​മീ​പ​മെ​ത്തി. പ്ര​തി​ക​ളെ ക​ണ്ട ഏ​ലി​യാ​മ്മ മോ​ഷ​ണം ത​ട​യാ​ൻ ശ്ര​മി​ച്ചു.

ഇ​തി​നി​ടെ രാ​മ​ച​ന്ദ്ര​ൻ ഏ​ലി​യാ​മ്മ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യും ധ​രി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ച്ച് മു​ങ്ങു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലാ​തി​രു​ന്ന കേ​സ് ക്രൈം​ബ്രാ​ഞ്ചാ​ണ് പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

23 സാ​ക്ഷി​ക​ളെ കേ​സി​ൽ വി​സ്ത​രി​ച്ചു. സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടെ​യും ശാ​സ്ത്രീ​യാ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. മൂ​ന്നു പ്ര​തി​ക​ൾ ആ​ദ്യം കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും മൂ​ന്നാം​പ്ര​തി​യെ പി​ന്നീ​ട് മാ​പ്പു​സാ​ക്ഷി​യാ​ക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com