പൈലറ്റിന് ബട്ടൺ മാറി; ഡൽഹി എയർപ്പോർട്ടിൽ അത്യന്തം നാടകീയ രം​ഗങ്ങൾ 

ഡൽഹി വിമാനത്താവളത്തിൽ നിന്ന് കാണ്ഡഹാറിലേക്കുള്ള ഏരിയാന അഫ്ഗാന്‍ എയര്‍ലൈന്‍ വിമാനത്തില്‍ നിന്നാണ് തെറ്റായ സന്ദേശം ലഭിച്ചത്
പൈലറ്റിന് ബട്ടൺ മാറി; ഡൽഹി എയർപ്പോർട്ടിൽ അത്യന്തം നാടകീയ രം​ഗങ്ങൾ 

ന്യൂഡല്‍ഹി:  ടേക്ക് ഓഫ് ചെയ്യാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് പൈലറ്റിന് സംഭവിച്ച അബദ്ധം വിമാനത്താവളത്തിൽ വിമാനം റാഞ്ചല്‍ ഭീതി പടര്‍ത്തി. ‍‍‍‍‍‍ഡൽഹി വിമാനത്താവളത്തിൽ നിന്ന് കാണ്ഡഹാറിലേക്കുള്ള ഏരിയാന അഫ്ഗാന്‍ എയര്‍ലൈന്‍ (എഫ്ജി312) വിമാനത്തില്‍ നിന്നാണ് തെറ്റായ സന്ദേശം ലഭിച്ചത്. 

സന്ദേശം എത്തിയയുടൻ വിമാനം എന്‍.എസ്.ജി കമാന്‍ഡോകള്‍ വളയുകയായിരുന്നു. കമാൻഡോ ഉദ്യോ​ഗസ്ഥർ ഭീകര വിരുദ്ധ നീക്കങ്ങള്‍ ആരംഭിച്ചതോടെ വിമാനത്തിനുള്ളിലെ യാത്രക്കാര്‍ പരിഭ്രാന്തരായി. സുരക്ഷാ പരിശോധനകളെല്ലാം പൂർത്തിയാക്കിയതിന് പിന്നാലെ ഇത്തരത്തിലൊരു സന്ദേശമെത്തിയപ്പോൾ അധികൃതരും ആശങ്കയിലായി. 

പൈലറ്റ് അമർത്തിയ ബട്ടൺ മാറിപ്പോയതാണ് ഇത്തരത്തിലൊരു സന്ദേശം എത്തിയതിന് പിന്നിലെ കാരണം. പിന്നീട് പൈലറ്റ് സംഭവിച്ച കാര്യം വ്യക്തമാക്കിയതോടെയാണ് വിമാനത്തിന് പറക്കാൻ അനുമതി നൽകിയത്. വൈകിട്ട് 3.30 പോകേണ്ടിയിരുന്ന വിമാനം ആശക്കുഴപ്പമെല്ലാം പരിഹരിച്ചതിന് ശേഷം രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് പുറപ്പെട്ടത്.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com