അതിര്‍ത്തി കടക്കാന്‍ അനധികൃത ശ്രമം ; യുഎസിലെ ജയിലില്‍ കഴിയുന്നത് 2,400 ഇന്ത്യാക്കാര്‍

അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുഎസിലെ ജയിലില്‍ കഴിയുന്നത് 2400 ലധികം ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. 86 ജയിലുകളിലായാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. പഞ്ചാബില്‍ നിന്നുള്ളവരാ
അതിര്‍ത്തി കടക്കാന്‍ അനധികൃത ശ്രമം ; യുഎസിലെ ജയിലില്‍ കഴിയുന്നത് 2,400 ഇന്ത്യാക്കാര്‍

ന്യൂഡല്‍ഹി: അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുഎസിലെ ജയിലില്‍ കഴിയുന്നത് 2400 ഓളം ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. 86 ജയിലുകളിലായാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. പഞ്ചാബില്‍ നിന്നുള്ളവരാണ് അധികമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ടനുസരിച്ച് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷനാണ് വിവരങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

 ഒക്ടോബര്‍ 10 വരെയുള്ള കണക്ക് അനുസരിച്ച് കലിഫോര്‍ണിയയിലെ അഡ്‌ലാന്റോയില്‍ 377 പേരും ഇംപീരിയല്‍ റീജിയണല്‍ അഡള്‍ട്ട് ഡിറ്റന്‍ഷന്‍ ഫെസിലിറ്റിയില്‍ 269 പേരും ഫെഡറല്‍ കറക്ഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ 245 പേരും വാഷിങ്ടണില്‍ 115 പേരും കഴിയുന്നുണ്ട്.  സ്വന്തം രാജ്യത്ത് നിന്ന് അക്രമവും പീഡനവും നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണ് നാട് വിട്ടതെന്നും അഭയം നല്‍കണമെന്നുമാണ് ഇവരില്‍ മിക്കവരും ആവശ്യപ്പെട്ടിരിക്കുന്നത്.  ഇത് ഗുരുതരമായ വിഷയമാണ് എന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. 

യുഎസ് പൗരത്വം വാഗ്ദാനം ചെയ്ത് വലിയ മാഫിയാ സംഘങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പഞ്ചാബി യുവാക്കളില്‍ നിന്നും 30-50 ലക്ഷം വരെ ഇവര്‍ ഈടാക്കിയിട്ടാണ് അതിര്‍ത്തിയില്‍ ഉപേക്ഷിച്ച് മടങ്ങുന്നതെന്നും സംഘടന വെളിപ്പെടുത്തി. ഇത്തരം മനുഷ്യക്കടത്ത് സംഘങ്ങളെ പിടികൂടാന്‍ ഇന്ത്യ തയ്യാറാവണമെന്നും പഞ്ചാബ് സര്‍ക്കാര്‍ ഗൗരവമായി വിഷയം പരിഗണിക്കണമെന്നുംഎന്‍എപിഎ ആവശ്യപ്പെട്ടു. 

കുടിയേറ്റ നിയമങ്ങള്‍ ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയ ശേഷം വളരെയധികം ശക്തമാക്കിയിരുന്നു. മെക്‌സിക്കന്‍ അതിര്‍ത്തി വഴി യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ കര്‍ശനമായി തടയുമെന്ന് കഴിഞ്ഞയാഴ്ചയ ട്രംപ് വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com