'പത്ത് പേര്‍ ഒരാളെ എതിര്‍ക്കുന്നുവെങ്കില്‍ ആരാണ് ശക്തന്‍'? ; മോദി സ്തുതിയുമായി വീണ്ടും രജനീകാന്ത്

പത്ത് പേര്‍ ഒരാള്‍ക്കെതിരെ നില്‍ക്കുന്നുണ്ടെങ്കില്‍ ആര് ശക്തനാണ് എന്നാണ് കരുതേണ്ടത്?  യുദ്ധപ്രഖ്യാപനം നടത്തുന്ന പത്ത് പേരോ അതോ ഒറ്റയ്ക്ക് നേരിടാന്‍ നില്‍ക്കുന്നയാളോ? ഇതിലും വ്യക്തമായി തനിക്കൊന്നും 
'പത്ത് പേര്‍ ഒരാളെ എതിര്‍ക്കുന്നുവെങ്കില്‍ ആരാണ് ശക്തന്‍'? ; മോദി സ്തുതിയുമായി വീണ്ടും രജനീകാന്ത്

ചെന്നൈ:  പ്രധാനമന്ത്രി നരേന്ദ്ര മോദി പത്ത് പേര്‍ക്ക് തുല്യനാണെന്ന് തമിഴ് സൂപ്പര്‍ താരം രജനികാന്ത്. 2019 ല്‍ മോദി സര്‍ക്കാരിനെതിരെ മഹാസഖ്യം തിരഞ്ഞെടുപ്പ് കാലത്ത് രൂപപ്പെടുമോയെന്ന ചോദ്യത്തിനാണ് മോദി ശക്തരില്‍ ശക്തനാണെന്ന പ്രതികരണവുമായി രജനീകാന്ത് എത്തിയത്. പത്ത് പേര്‍ ഒരാള്‍ക്കെതിരെ നില്‍ക്കുന്നുണ്ടെങ്കില്‍ ആര് ശക്തനാണ് എന്നാണ് കരുതേണ്ടത്?  യുദ്ധപ്രഖ്യാപനം നടത്തുന്ന പത്ത് പേരോ അതോ ഒറ്റയ്ക്ക് നേരിടാന്‍ നില്‍ക്കുന്നയാളോ? എന്നായിരുന്നു മാധ്യമങ്ങളോട് രജനീകാന്തിന്റെ ചോദ്യം. ഇതിലും വ്യക്തമായി തനിക്കൊന്നും പറയാനില്ലെന്നും രജനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

 ബിജെപിയാണ് തന്നെ പിന്തുണയ്ക്കുന്നതെന്ന് പലരും പറയുന്നുണ്ട്. അതൊന്നും ശരിയല്ല. ദൈവവും ആരാധാകരുമാണ് തന്റെ പിന്‍ബലം. ആത്മീയത കൂടി ചേര്‍ന്ന രാഷ്ട്രീയമാവും താന്‍ മുന്നോട്ട് വയ്ക്കുകയെന്നും സ്‌റ്റൈല്‍മന്നന്‍ വ്യക്തമാക്കി.

ബിജെപിക്കെതിരെ സഖ്യമുണ്ടാവുമോ എന്ന ചോദ്യത്തിന് ബിജെപി അത്ര അപകടകാരിയായ പാര്‍ട്ടിയാണോ എന്നായിരുന്നു നേരത്തേ രജനിയുടെ മറുചോദ്യം ഉണ്ടായത്.  ഇതോടെ രജനി ബിജെപി ആഭിമുഖ്യം വെളിവാക്കുകയാണെന്നും അല്ലെന്നും ഉള്ള വാദങ്ങള്‍ വീണ്ടും സജീവമായി. രാഷ്ട്രീയ പ്രവേശനം ബിജെപിയിലൂടെയാകുമെന്നാണ് പ്രബലമായ വാദം. നോട്ട് നിരോധനത്തെ ആദ്യം അനുകൂലിച്ചിരുന്ന താരം പിന്നീട് അത് നടപ്പിലാക്കിയ രീതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
 
തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെയാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന സാധ്യതകള്‍ സജീവ ചര്‍ച്ചയിലേക്ക് എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com