ഡൽഹിയുടെ നില അതീവ ​ഗുരുതരം, മ​ലി​നീ​ക​ര​ണം കാരണം പ്രഭാതസവാരിക്ക് പോലും പോകാൻ കഴിയുന്നില്ല: ജസ്റ്റിസ് അ​രു​ണ്‍ മി​ശ്ര 

ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് വ​ള​രെ മോ​ശം എ​ന്ന നിലയിൽ​നി​ന്ന് അ​തീ​വ ഗു​രു​ത​രം എ​ന്ന തലത്തി​ലേ​ക്ക് ഉ​യ​ർന്നെന്ന് സുപ്രിംകോടതി ജഡ്ജി
ഡൽഹിയുടെ നില അതീവ ​ഗുരുതരം, മ​ലി​നീ​ക​ര​ണം കാരണം പ്രഭാതസവാരിക്ക് പോലും പോകാൻ കഴിയുന്നില്ല: ജസ്റ്റിസ് അ​രു​ണ്‍ മി​ശ്ര 

ന്യൂ​ഡ​ൽ​ഹി: ദീപാവലിക്ക് ശേഷം ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് വ​ള​രെ മോ​ശം എ​ന്ന നിലയിൽ​നി​ന്ന് അ​തീ​വ ഗു​രു​ത​രം എ​ന്ന തലത്തി​ലേ​ക്ക് ഉ​യ​ർന്നെന്ന് സുപ്രിംകോടതി ജഡ്ജി. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പ്രഭാതസവാരിക്ക് പോലും പോകാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.  കേ​ന്ദ്ര സ​ർ​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യോ​ടു ഡൽഹിയിലെ വായൂമലിനീകരണം എത്രമാത്രം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം. 

വീടുകളിൽ നിന്നുപോലും പുറത്തിറങ്ങാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര പ​റ​ഞ്ഞു. ഡല്‍ഹിയില്‍ എന്താണ് സംഭവിക്കുന്നത്? മലിനീകരണത്തിന്റെ തോത് വളരെ കൂടുതലാണ്. നേരത്തേ എഴുന്നേറ്റ് പ്രഭാതസവാരിക്ക് പോവുന്നയാളാണ് ഞാന്‍. പക്ഷെ മലിനീകരണം കാരണം എനിക്ക് അതിന് സാധിക്കുന്നില്ല, അദ്ദേഹം പറഞ്ഞു. 

രാജ്യതലസ്ഥാനത്ത്  അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഇ​തേ രീ​തി​യി​ൽ തു​ട​ർ​ന്നാ​ൽ പ്ര​കൃ​തി​വാ​ത​കം ഉ​പ​യോ​ഗി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്ന് പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ അ​ഥോ​റി​റ്റി (ഇ​പി​സി​എ) അ​റി​യി​ച്ചു. ഇത് സംബന്ധിച്ച് ഡ​ൽ​ഹി, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ് ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്കു ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ഥോ​റി​റ്റി വ്യ​ക്ത​മാ​ക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com