പ്രതിഷേധം ശക്തം ; മി​സോ​റാ​മി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ മാ​റ്റി

ന​വം​ബ​ര്‍ 28ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് തെരഞ്ഞെടുപ്പ് കമ്മീഷണറെ മാ​റ്റി​യ​ത്
പ്രതിഷേധം ശക്തം ; മി​സോ​റാ​മി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ മാ​റ്റി

ന്യൂ​ഡ​ൽ​ഹി: ശക്തമായ പ്രതിഷേധത്തെ തുടർന്ന്  മി​സോ​റാ​മി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ കേന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മാ​റ്റി. എ​സ്.​ബി. ശ​ശാ​ങ്കി​നെ​യാ​ണ് മാ​റ്റി​യ​ത്. ശ​ശാ​ങ്കി​നു പ​ക​രം ആ​ശി​ഷ് കു​ന്ദ്രയെ പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു.

ത്രി​പു​ര​യി​ലേ​ക്ക് കു​ടി​യേ​റി​യ അ​ഭ​യാ​ർ​ഥി​ക​ളെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച വ​ൻ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർന്നാ​ണ് ശ​ശാ​ങ്കി​നെ മാ​റ്റി​യ​ത്. ന​വം​ബ​ര്‍ 28ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് തെരഞ്ഞെടുപ്പ് കമ്മീഷണറെ മാ​റ്റി​യ​ത്.  

ജ​ന​ങ്ങ​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റി​ല്‍ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി ലാ​ൽ ത​ൻ​ഹാ​വ്‌​ല  പ്ര​ധാ​ന​മ​ന്ത്രി​ക്ക് നേ​ര​ത്തെ ക​ത്ത് ന​ല്‍​കി​യി​രു​ന്നു.തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ല്‍ അ​നാ​വ​ശ്യ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യെ നേ​ര​ത്തെ മാ​റ്റി​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com