കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെയും മകന്റെയും മൃതദേഹങ്ങള്‍: ആളറിയാതിരിക്കാന്‍ മുഖം ആസിഡൊഴിച്ച് വികൃതമാക്കി

ജാര്‍ഖണ്ഡിലെ ലോഹര്‍ദഗ്ഗ ജില്ലയില്‍ വെള്ളിയാഴ്ചയാണ് 27 കാരിയായ യുവതിയും ആറുവയസുകാരനായ മകനും കൊല്ലപ്പെട്ടത്.
കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെയും മകന്റെയും മൃതദേഹങ്ങള്‍: ആളറിയാതിരിക്കാന്‍ മുഖം ആസിഡൊഴിച്ച് വികൃതമാക്കി

റാഞ്ചി: മുഖം കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. ജാര്‍ഖണ്ഡിലെ ലോഹര്‍ദഗ്ഗ ജില്ലയില്‍ വെള്ളിയാഴ്ചയാണ് 27 കാരിയായ യുവതിയും ആറുവയസുകാരനായ മകനും കൊല്ലപ്പെട്ടത്. പകുതി കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ കാടിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെടുക്കുകയായിരുന്നു. 

മൃതദേഹങ്ങള്‍ ലഭിച്ച സ്ഥലത്ത് നിന്ന് ബിയര്‍ ബോട്ടിലുകളും പൊലീസിന് ലഭിച്ചു. കൊലപാതകത്തിന് ശേഷം ആസിഡ് ഉപയോഗിച്ച് ഇരുവരുടെയും മുഖം പ്രതികള്‍ കത്തിക്കുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ആളെ തിരിച്ചറിയാതിരിക്കാനാണ് മുഖം കത്തിച്ചതെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി ഇരുവരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com