കനത്ത നാശം വിതച്ച് ഗജ; മരണം 36; സഹായ ഹസ്തവുമായി കേരളവും

കനത്ത നാശം വിതച്ച് ആഞ്ഞുവീശിയ ഗജ ചുഴലിക്കാറ്റില്‍ മരണം 36ആയി
കനത്ത നാശം വിതച്ച് ഗജ; മരണം 36; സഹായ ഹസ്തവുമായി കേരളവും

ചെന്നൈ: കനത്ത നാശം വിതച്ച് ആഞ്ഞുവീശിയ ഗജ ചുഴലിക്കാറ്റില്‍ മരണം 36ആയി. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. 

മണിക്കൂറില്‍ 90 മുതല്‍ 110നും ഇടയില്‍ കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. നാഗപട്ടണത്തിനും വേദാരണ്യത്തിനും ഇടയിലായി വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. 

ഏതാണ്ട് 81,948ഓളം ആളുകളെ ദുരന്തം നേരിട്ട് ബാധിച്ചു. 13,000ത്തോളം ട്രാന്‍സ്‌ഫോര്‍മറുകളും നശിച്ചതിനാല്‍ മിക്കയിടത്തും വൈദ്യുതി പൂര്‍ണമായി നിലച്ചു. വിവിധയിടങ്ങളിലായി 5000ത്തോളം മരങ്ങളാണ് കടപുഴകിയത്. 

471 ദുരിതാശ്വാസ ക്യമ്പുകള്‍ തുറന്നിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹയാ ഹസ്തവുമായി കേരള സര്‍ക്കാരും രംഗത്തുണ്ട്. ദുരിതശ്വാസ നിധിയിലേക്ക് കേരള സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com