കാശ്മീരിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ 19കാരന്റെ മൃതദേഹം കണ്ടെത്തി

ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ 19 കാരന്‍റെ മൃതദേഹം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
കാശ്മീരിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ 19കാരന്റെ മൃതദേഹം കണ്ടെത്തി

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ 19 കാരന്‍റെ മൃതദേഹം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. 19 കാരന്‍ ഹുസൈഫ് അഹ്മദ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ വിവിധ ഗ്രാമങ്ങളില്‍ നിന്നായി ഭീകരര്‍ അഞ്ച് പേരെ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരിലൊരാളാണ് ഹുസൈഫ് അഹ്മദ്.

തട്ടിക്കൊണ്ടുപോയവരില്‍ രണ്ട് പേരെ ചോദ്യം ചെയ്ത് വിട്ടു. ബാക്കിയുള്ളവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറ‌ഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറുന്നുവെന്ന് സംശയിച്ച് വ്യാഴാഴ്ച 17കാരനെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയകളിലും പ്രചരിച്ചിരുന്നു. നേരത്തെ ഇത്തരത്തിൽ മറ്റ് രണ്ട് പേരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com