ജനങ്ങളുടെ വികാരമാണ് പ്രധാനം, ഇന്ത്യയില്‍ രാമരാജ്യം സ്ഥാപിക്കണമെന്ന് മോഹന്‍ ഭഗവത് 

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ധര്‍മ്മ സഭയ്ക്ക് ആര്‍എസ്എസ് പൂര്‍ണ പിന്തുണ നല്‍കുമെന്നും മോഹന്‍ ഭഗവത്
ജനങ്ങളുടെ വികാരമാണ് പ്രധാനം, ഇന്ത്യയില്‍ രാമരാജ്യം സ്ഥാപിക്കണമെന്ന് മോഹന്‍ ഭഗവത് 

ന്യൂഡല്‍ഹി: രാജ്യത്ത് രാമരാജ്യം സ്ഥാപിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ ആഹ്വാനം. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ധര്‍മ്മ സഭയ്ക്ക് ആര്‍എസ്എസ് പൂര്‍ണ പിന്തുണ നല്‍കുമെന്നും മോഹന്‍ ഭഗവത് പറഞ്ഞു. ആര്‍എസ്എസിലെ 250 മേഖലാ തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ശാഖകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുളള വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. സ്വയംസേവകരെ കൂടുതലായി ആര്‍എസ്എസിലേക്ക് ആകര്‍ഷിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് സമ്മേളനം കൂടിയാലോചന നടത്തി. രാജ്യത്ത് രാമരാജ്യം സ്ഥാപിക്കണമെന്ന് ആര്‍എസ്എസ് മേധാവി ആവശ്യപ്പെട്ടു.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ 25ന് പരിവാര്‍ സംഘടനകള്‍ നടത്തുന്ന ധര്‍മ്മ സഭയ്ക്ക് ആര്‍എസ്എസ് പൂര്‍ണ പിന്തുണ നല്‍കുന്നതായി മോഹന്‍ ഭഗവത് അറിയിച്ചു.

വിശ്വഹിന്ദു പരിഷത്താണ് ധര്‍മ്മ സഭ സംഘടിപ്പിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഹിന്ദുക്കളുടെ വികാരം കേന്ദ്രത്തെയും കോടതിയെയും അറിയിക്കുന്നതിന്റെ ഭാഗമായാണ് സഭ സമ്മേളിക്കുന്നത്. ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രവുമായി വൈകാരികമായ ബന്ധമുണ്ട്. അതിനാല്‍ അയോധ്യയില്‍ തന്നെ ക്ഷേത്രം പണിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അയോധ്യവിഷയത്തില്‍ രാഷ്ട്രീയത്തിന് ഒരു സ്ഥാനവുമില്ല. ജനങ്ങളുടെ വികാരങ്ങള്‍ക്കാണ് പ്രധാനം. സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ നേതാക്കളോട് മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com