യ​ന്ത്ര​ത്ത​ക​രാർ: നിയന്ത്രണം വിട്ട് ഒഴുകിനടന്ന ബോട്ടിലുള്ള 13 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

മം​ഗ​ളൂ​രു തീ​ര​ത്തു​നി​ന്ന് 385 കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റു വ​ച്ചാ​ണ് ബോ​ട്ട് കേ​ടാ​യ​ത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊ​ച്ചി: യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് നിയന്ത​സ്റ്റണം വിട്ട് ക​ട​ലി​ൽ ഒ​ഴു​കി​ന​ട​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ പതിമൂന്ന് തൊ​ഴി​ലാ​ളി​ക​ളെ​യും കോ​സ്റ്റ് ഗാ​ർ​ഡ് ര​ക്ഷി​ച്ചു. കൊച്ചിയിൽ നിന്ന് പുറപ്പെട്ട കോസ്റ്റ് ​ഗാർഡ് ആണ് ഇവരെ രക്ഷപ്പെടുത്തിയത്. ത​മി​ഴ്നാ​ട്ടി​ലെ തേ​ങ്ങാ​പ​ട്ട​ണ​ത്തു​നി​ന്ന് ഒ​ക്ടോ​ബ​ർ 15നാ​ണ് ഇ​വ​ർ ലു​മി​ന​സ് എ​ന്ന ബോ​ട്ടി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പു​റ​പ്പെ​ട്ട​ത്.

മം​ഗ​ളൂ​രു തീ​ര​ത്തു​നി​ന്ന് 385 കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റു വ​ച്ചാ​ണ് ബോ​ട്ട് കേ​ടാ​യ​ത്. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ ​നി​ന്നു പു​റ​പ്പെ​ട്ട കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ഡോ​ണി​യ​ർ വി​മാ​നം ബോ​ട്ട് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന കോ​സ്റ്റ് ഗാ​ർ​ഡി​ൻ​റെ ക​പ്പ​ൽ ഐ​സി​ജി​എ​സ് വി​ക്രം സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു വി​ട്ടു. ക​പ്പ​ലി​ലെ മെ​ഡി​ക്ക​ൽ സം​ഘം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വൈ​ദ്യ​സ​ഹാ​യം ന​ൽ​കി. 

ബോട്ടിൽ ഉണ്ടായിരുന്ന എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തു​ട​ർ​ന്നു ബോ​ട്ട് കെ​ട്ടി​വ​ലി​ച്ചു സ​മീ​പ​ത്തെ ബി​ത്ര ദ്വീ​പി​ൽ എ​ത്തി​ച്ചു. കൂ​ടു​ത​ൽ സ​ഹാ​യ​ത്തി​നാ​യി കോ​സ്റ്റ് ഗാ​ർ​ഡ് മ​റ്റൊ​രു ക​പ്പ​ൽ സ്ഥ​ല​ത്തേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com