അമൃത്സറിൽ മതചടങ്ങിന് നേരെ ​ഗ്രനേഡ് ആക്രമണം ; മൂന്നു മരണം, നിരവധി പേർക്ക് പരിക്ക്

അമൃത്സറിലെ രാജസൻസി വില്ലേജിലെ ആത്മീയ സംഘടനയായ നിരൻകരി ഭവനിലാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്
അമൃത്സറിൽ മതചടങ്ങിന് നേരെ ​ഗ്രനേഡ് ആക്രമണം ; മൂന്നു മരണം, നിരവധി പേർക്ക് പരിക്ക്

അമൃത് സർ: പഞ്ചാബിലെ അമൃത്സറിലുണ്ടായ സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. അമൃത്സറിലെ രാജസൻസി വില്ലേജിലെ ആത്മീയ സംഘടനയായ നിരൻകരി ഭവനിലാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. 

സംഭവ സമയം 250 പേർ പ്രാർത്ഥന ഹാളിലുണ്ടായിരുന്നു. നിരൻകരിയുടെ മതപരമായ ചടങ്ങുകൾക്കിടെയാണ്  ആക്രമണം ഉണ്ടായതെന്ന് ഇൻസ്പെക്ടർ ജനറൽ സുരീന്ദർ പാൽ സിങ് പാർമർ അറിയിച്ചു. അമൃത്സർ വിമാനത്താവളത്തിന്റെ എട്ടുകിലോമീറ്റർ അകലെയാണ് ആക്രമണം നടന്നത്. 

പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഐജി അറിയിച്ചു. രാവിലെ  11.30ഒാടെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ചെത്തിയ രണ്ടു പേരാണ് പ്രാർഥാന ഹാളിലേക്ക് ഗ്രനേഡ് എറിഞ്ഞതെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. സി.സിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും നൽകുമെന്ന് മുഖ്യമന്ത്രി അമരീന്ദ്രർ സിങ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com