വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കരുത് ; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കുമെന്ന് പൊലീസ്‌

വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കരുത് ; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കുമെന്ന് പൊലീസ്‌

കഴിഞ്ഞ വര്‍ഷം മാത്രം 35,853 വാഹനാപകടങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായെന്നും 12,264 പേര്‍ കൊല്ലപ്പെട്ടതായും ഇരുപതിനായിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റതായുമാണ് ട്രാഫിക് വിഭാഗത്തിന്റെ കണക്ക്. 

മുംബൈ: വാഹനമോടിക്കുന്നതിനിടെ മൊബൈലില്‍ സംസാരിച്ചാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുമെന്ന് മഹാരാഷ്ട്രാ പൊലീസ്. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും എത്തിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. അശ്രദ്ധമായി വാഹനമോടിക്കുന്നതിനോട് വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്. പൂനെ- മുംബൈ അതിവേഗപാതയില്‍ തീരുമാനം ഉടന്‍ നടപ്പിലാക്കുമെന്നും തുടര്‍ന്ന് മറ്റ് ദേശീയപാതകളിലേക്കും വ്യാപിപ്പിക്കും. 

 അമിത വേഗം, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, സിഗ്നല്‍ തെറ്റിക്കുക, ഡ്രൈവിങിനിടയില്‍ ഫോണ്‍ ഉപയോഗിക്കുക, വാണിജ്യാവശ്യങ്ങള്‍ക്കായുള്ള വണ്ടിയില്‍ യാത്രക്കാരെ കൊണ്ടുപോവുക, ബസുകള്‍, ട്രക്കുകള്‍ തുടങ്ങിയവയില്‍ യാത്രക്കാരെ കുത്തി നിറയ്ക്കുക എന്നിവയാണ് മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനുള്ള കാരണങ്ങള്‍.

 കഴിഞ്ഞ വര്‍ഷം മാത്രം 35,853 വാഹനാപകടങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായെന്നും 12,264 പേര്‍ കൊല്ലപ്പെട്ടതായും ഇരുപതിനായിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റതായുമാണ് ട്രാഫിക് വിഭാഗത്തിന്റെ കണക്ക്. 

 സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തവര്‍ക്കെതിരെയും , ലൈന്‍ തെറ്റിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കും നിയമനടപടികള്‍ നേരിടേണ്ടി  വരും.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com