തടയാമെന്നു കരുതിയെങ്കില്‍ പിണറായിക്കു തെറ്റി; ആഞ്ഞടിച്ച് അമിത് ഷാ

ജനങ്ങളുടെ വിശ്വാസങ്ങളെ തകര്‍ക്കാന്‍ എല്‍ഡിഎഫനെ അനുവദിക്കില്ലെന്ന് അമിത് ഷാ
തടയാമെന്നു കരുതിയെങ്കില്‍ പിണറായിക്കു തെറ്റി; ആഞ്ഞടിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിലൂടെ ശബരിമലയെ സംരക്ഷിക്കാനുള്ള ജനകീയ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്താമെന്നാണു കരുതിയതെങ്കില്‍ പിണറായി വിജയനു തെറ്റുപറ്റിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമലയിലെ ആചാരങ്ങളെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്ന അയ്യപ്പഭക്തര്‍ക്കൊപ്പം ബിജെപി ഉറച്ചുനില്‍ക്കുമെന്ന് അമിത് ഷാ പറഞ്ഞു.

ശബരിമല വിഷയം പിണറായി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന നിരാശപ്പെടുത്തുന്ന വിധത്തിലാണെന്ന് അമിത് ഷാ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. ചെറിയ പെണ്‍കുട്ടികളെയും അമ്മമാരെയും പ്രായമായവരെയും മനുഷ്യത്വമില്ലാത വിധത്തിലാണ് കേരള പൊലീസ് കൈകാര്യം ചെയ്യുന്നത്. ഭക്ഷണവും വെള്ളവും വിശ്രമിക്കാന്‍ ഇടവും വൃത്തിയുള്ള ശുചിമുറിയും ഇല്ലാതെ തീര്‍ഥാടനത്തെ ദുരിതമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. 

ഭക്തരുടെ വിശ്രമ സ്ഥലങ്ങളില്‍ വെള്ളമൊഴിക്കുകയാണ് പൊലീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പന്നികള്‍ക്കിടയിലും അഴുക്കു കൂനയിലും കഴിയേണ്ടി വരികയാണ് അവര്‍ക്ക്. സോവിയറ്റ് തൊഴിലാളി ലായങ്ങളിലെന്നപോലെ അയ്യപ്പ ഭക്തരെ കൈകാര്യം ചെയ്യാന്‍ അധികാരമില്ലെന്ന് പിണറായി വിജയന്‍ മനസിലാക്കണം. ജനങ്ങളുടെ വിശ്വാസങ്ങളെ തകര്‍ക്കാന്‍ എല്‍ഡിഎഫനെ അനുവദിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com