നോട്ടുനിരോധനം കയ്‌പേറിയത് എന്ന് തുറന്നുപറഞ്ഞ് മോദി; പ്രയോഗിച്ചത് അഴിമതിക്കെതിരായ ചികിത്സയ്ക്കായി 

ബാങ്കിംഗ് സംവിധാനത്തിലേക്ക്  കളളപ്പണം തിരിച്ചുവരുന്നതിന് വേണ്ടിയാണ്  കയ്‌പേറിയ നോട്ടുനിരോധനം പ്രയോഗിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
നോട്ടുനിരോധനം കയ്‌പേറിയത് എന്ന് തുറന്നുപറഞ്ഞ് മോദി; പ്രയോഗിച്ചത് അഴിമതിക്കെതിരായ ചികിത്സയ്ക്കായി 

ന്യൂഡല്‍ഹി: ബാങ്കിംഗ് സംവിധാനത്തിലേക്ക്  കളളപ്പണം തിരിച്ചുവരുന്നതിന് വേണ്ടിയാണ്  കയ്‌പേറിയ നോട്ടുനിരോധനം പ്രയോഗിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഴത്തില്‍ വേരുകളുളള അഴിമതിക്കെതിരായ അനുയോജ്യമായ ചികിത്സ എന്ന നിലയിലാണ് നോട്ടുനിരോധനം പ്രഖ്യാപിച്ചതെന്നും മോദി പറഞ്ഞു. മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 14 കോടി ജനങ്ങള്‍ക്ക് വായ്പ അനുവദിച്ചു. പ്രധാനമന്ത്രി മുദ്ര യോജന പദ്ധതി പ്രകാരം ഗ്യാരണ്ടി പോലും ആവശ്യപ്പെടാതെയാണ് ഇത്രയും അധികം വായ്പ അനുവദിച്ചത്. കോണ്‍ഗ്രസിന് 10 വര്‍ഷം കൊണ്ട് ചെയ്യാന്‍ കഴിയുന്നത് ബിജെപി സര്‍്ക്കാര്‍ നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയെന്നും മോദി പറഞ്ഞു.

ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്നതാണ് സര്‍്ക്കാരിന്റെ നാലു മന്ത്രങ്ങളില്‍ ഒന്ന്. യുവാക്കള്‍ക്ക് പണം സമ്പാദിക്കാനുളള സൗകര്യം ഒരുക്കി കൊടുക്കുക, കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ജലസേചനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, മുതിര്‍ന്നവര്‍ക്ക് മരുന്ന് ലഭ്യമാക്കുക എന്നിവയാണ് മറ്റു മന്ത്രങ്ങള്‍ എന്നും മോദി പറഞ്ഞു.  2022 ഓടേ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് സര്‍ക്കാരിന്റെ മറ്റൊരു സുപ്രധാന ലക്ഷ്യം.സമാനകാലയളവില്‍ തന്നെ എല്ലാവര്‍ക്കും വീട് എന്ന സ്വപ്‌നവും യാഥാര്‍ത്ഥ്യമാക്കുമെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com