48 മണിക്കൂറിനുള്ളില്‍ രാജി വയ്ക്കണം; മനോഹര്‍ പരീക്കറിന്റെ വസതിയിലേക്ക് മാര്‍ച്ചുമായി പ്രതിപക്ഷം

മനോഹര്‍ പരീക്കറുടെ ആരോഗ്യനില ആശങ്കയുണര്‍ത്തുന്നതാണെന്നും കഴിഞ്ഞ ഒന്‍പത് മാസമായി ചികിത്സയിലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
48 മണിക്കൂറിനുള്ളില്‍ രാജി വയ്ക്കണം; മനോഹര്‍ പരീക്കറിന്റെ വസതിയിലേക്ക് മാര്‍ച്ചുമായി പ്രതിപക്ഷം

പനാജി: സംസ്ഥാനത്തിന് വേണ്ടത് മുഴുവന്‍ സമയ മുഖ്യമന്ത്രിയെയാണ് എന്നും മനോഹര്‍ പരീക്കര്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ഗോവയില്‍ റാലി. മുഖ്യമന്ത്രിയുടെ സ്വകാര്യവസതിയിലേക്കായിരുന്നു മാര്‍ച്ച്. 'ഭരണം പുനസ്ഥാപിക്കാനുള്ള ജനകീയ റാലി' എന്നെഴുതിയ ബോര്‍ഡുമായാണ് ആളുകള്‍ പ്രതിഷേധിച്ചത്. 48 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ പരീക്കര്‍ തയ്യാറാവണം എന്ന അന്ത്യശാസനവുമായി നടത്തിയ റാലിക്ക് എന്‍സിപിയുടെയും ശിവസേനയുടെയും പിന്തുണ ലഭിച്ചിരുന്നു. 

മനോഹര്‍ പരീക്കറുടെ ആരോഗ്യനില ആശങ്കയുണര്‍ത്തുന്നതാണെന്നും കഴിഞ്ഞ ഒന്‍പത് മാസമായി ചികിത്സയിലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് ദിവസത്തിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് പ്രതിപക്ഷനേതാക്കള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിഷേധക്കാരനെ കാണുന്നതിനോ സംസാരിക്കുന്നതിനോ പറ്റിയ ആരോഗ്യസ്ഥിതിയിലല്ല പരീക്കര്‍ ഉള്ളതെന്ന് ഡപ്യൂട്ടി കളക്ടര്‍ ശശാങ്ക് ത്രിപാഠി വ്യക്തമാക്കി.

62 കാരനായ മനോഹര്‍ പരീക്കര്‍ പാന്‍ക്രിയാസിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് വിശ്രമത്തിലാണ്. രോഗബാധിതനായ പരീക്കറിന് പകരക്കാരനെ കണ്ടെത്താന്‍ ബിജെപി നേതൃത്വത്തിന് സാധിച്ചിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com