അമേരിക്കന്‍ വിനോദ സഞ്ചാരിയെ ആന്‍ഡമാന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ കൊലപ്പെടുത്തി; എട്ട് മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍

കടല്‍ത്തീരത്തെ മണ്ണില്‍ പകുതി കുഴിച്ചിട്ട നിലയിലാണ് ജോണിന്റെ മൃതദേഹം മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.
അമേരിക്കന്‍ വിനോദ സഞ്ചാരിയെ ആന്‍ഡമാന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ കൊലപ്പെടുത്തി; എട്ട് മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍

പോര്‍ട്ട് ബ്ലെയര്‍: സാഹസിക വിനോദയാത്രയ്ക്കായി ആന്‍ഡമാനിലെത്തിയ അമേരിക്കന്‍ സ്വദേശിയെ ആദിവാസികള്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.  ജോണ്‍ അലന്‍ ചോ (27 ) യെയാണ് ഗോത്രവര്‍ഗ്ഗക്കാര്‍ വധിച്ചത്. സംരക്ഷിത ഗോത്രവര്‍ഗ്ഗമായ സെന്റിനെലീസുകളെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറംലോകത്തുള്ളവര്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ച് ഇവരുടെ ദ്വീപിലേക്ക് ജോണിനെ അനധികൃതമായി എത്തിച്ച ഏഴ് മത്സ്യത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. കടല്‍ത്തീരത്തെ മണ്ണില്‍ പകുതി കുഴിച്ചിട്ട നിലയിലാണ് ജോണിന്റെ മൃതദേഹം മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.

 ഇതിന് മുമ്പ് അഞ്ച് പ്രാവശ്യത്തോളം ജോണ്‍ ദ്വീപ് സന്ദര്‍ശിച്ചിരുന്നതായും നാല് ദിവസം മുമ്പാണ് മത്സ്യത്തൊഴിലാളികള്‍ ജോണിനെ ദ്വീപിലെത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജോണ്‍ ക്രിസ്ത്യന്‍ മിഷണറിയായി ആന്‍ഡമാനിലെത്തിയതാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല. 

വടക്കന്‍ സെന്റിനല്‍ ദ്വീപില്‍ കഴിയുന്ന ഇവര്‍ നരഭോജികളും അപകടകരമായ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നവരുമാണ്. ആകെ 40 പേരാണ് ഈ ഗോത്രവര്‍ഗ്ഗത്തില്‍ ഇനിയും അവശേഷിക്കുന്നത്. സെന്റിനലുകളെ സന്ദര്‍ശിക്കുന്നതിനും ചിത്രം പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.  

സംരക്ഷിത ഗോത്രവര്‍ഗ്ഗങ്ങള്‍ക്ക് പുറമേ പ്രതിരോധ മന്ത്രാലയത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ കൂടി ഈ ദ്വീപുകളിലുണ്ട്. അതുകൊണ്ട് തന്നെ ഉന്നതതല പ്രത്യേകാധികാരത്തിലൂടെ മാത്രമേ ആന്‍ഡമാനിലെ  സംരക്ഷിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് നിലവില്‍ അനുമതി  ഉള്ളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com