പോളിങ് ബൂത്തില്‍ ചന്ദനത്തിരിയും വെളളവും ഉപയോഗിച്ച് പൂജ, പടിയില്‍ തേങ്ങ ഉടച്ചു; ബിജെപി മന്ത്രി വിവാദത്തില്‍, വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍( വീഡിയോ) 

വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തില്‍ പൂജ നടത്തിയ ഛത്തീസ്ഗഢ് മന്ത്രിയുടെ നടപടി വിവാദത്തില്‍
പോളിങ് ബൂത്തില്‍ ചന്ദനത്തിരിയും വെളളവും ഉപയോഗിച്ച് പൂജ, പടിയില്‍ തേങ്ങ ഉടച്ചു; ബിജെപി മന്ത്രി വിവാദത്തില്‍, വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍( വീഡിയോ) 

റായ്പൂര്‍: വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തില്‍ പൂജ നടത്തിയ ഛത്തീസ്ഗഢ് മന്ത്രിയുടെ നടപടി വിവാദത്തില്‍.  സംഭവത്തില്‍  മന്ത്രിയോട് ഇലക്ഷന്‍ കമ്മീഷന്‍ വിശദീകരണം തേടി. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മന്ത്രി ദയാല്‍ ദാസ്  ബാഗ്‌ഹെലാണ് പോളിങ് ബൂത്തില്‍ പൂജ നടത്തിയത്. ചന്ദനത്തിരിയും വെള്ളവും തേങ്ങയും കരുതിയായിരുന്നു പൂജ. പൂജയ്ക്ക് ശേഷം ബൂത്തിന്റെ പടിയില്‍ തേങ്ങയുടയ്ക്കുന്നതും വോട്ടിങ് മെഷീനില്‍ പൂജ നടത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തുടര്‍ന്നാണ് റിട്ടേണിങ് ഓഫീസര്‍ മന്ത്രിയില്‍ നിന്ന് വിശദീകരണം തേടിയത്. ബെമേതാര ജില്ലയിലെ നവാഗഡില്‍ വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പായിരുന്നു മന്ത്രിയുടെ പൂജ. ചന്ദനത്തിരിയുമായി മന്ത്രി പോളിങ് ബൂത്തിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

15 വര്‍ഷമായി ജനങ്ങള്‍ക്ക് വേണ്ടി ബിജെപി ഒന്നും ചെയ്തില്ല. ജനങ്ങളെ ചതിച്ച് വോട്ടര്‍ മെഷീനില്‍ പൂജ നടത്തിയിട്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com