തമ്മിലടി രൂക്ഷം: രാജസ്ഥാനില്‍ നാല് മന്ത്രിമാര്‍ ഉള്‍പ്പെടെ പതിനൊന്ന് നേതാക്കളെ ബിജെപി പുറത്താക്കി

 രെഞ്ഞെടുപ്പ് അടുക്കുന്നതിനിടയില്‍ കലഹം മൂത്ത രാജസ്ഥാന്‍ ബിജെപിയില്‍ നിന്ന് പതിനൊന്ന് നേതാക്കളെ പുറത്താക്കി
തമ്മിലടി രൂക്ഷം: രാജസ്ഥാനില്‍ നാല് മന്ത്രിമാര്‍ ഉള്‍പ്പെടെ പതിനൊന്ന് നേതാക്കളെ ബിജെപി പുറത്താക്കി

ജയ്പൂര്‍: രെഞ്ഞെടുപ്പ് അടുക്കുന്നതിനിടയില്‍ കലഹം മൂത്ത രാജസ്ഥാന്‍ ബിജെപിയില്‍ നിന്ന് പതിനൊന്ന് നേതാക്കളെ പുറത്താക്കി. നാല് മന്ത്രിമാരുള്‍പ്പെടെയാണ് പുറത്തായത്. ആറ് വര്‍ഷത്തേക്കാണ് ഇവരെ പുറത്താക്കിയത്. പാര്‍ട്ടി തീരുമാനിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ മത്സരിക്കുന്നതുകൊണ്ടാണ് ഇവരെ പുറത്താക്കിയതെന്ന് സംസ്ഥാന പ്രസിഡന്റ് മദന്‍ ലാല്‍ സൈനി പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു. 

ആരോഗ്യവകുപ്പ് മന്ത്രി സുരേന്ദ്ര ഗോയല്‍, പൊതുഭരണവകുപ്പ് മന്ത്രി ഹേംസിങ് ഭദാന,ദേവസ്വം മന്ത്രി രാജ്കുമാര്‍ റിന്‍വ പഞ്ചായത്ത് രാജ്,ഗ്രാമവികസന മന്ത്രി ധന്‍സിങ് റാവത്ത് എന്നിവരാണ് പുറത്താക്കിയ മന്ത്രിമാരര്‍. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇവര്‍ നാലുപേരും സ്വതന്ത്രസ്ഥാനാര്‍ത്ഥികളായി മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരുന്നു. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ചവരെ കാത്തിരുന്നതിന് ശേഷമാണ് ബിജെപി നടപടി. 

വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ബിജെപിയില്‍ കടുത്ത ഉള്‍പ്പോരാണ് നടക്കുന്നത്. ഇതിനോടകംതന്നെ നിരവധി നേതാക്കള്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേക്കേറി കഴിഞ്ഞു. തെരഞ്ഞെടുപ്പ് റാലികളിലും മറ്റും വലിയ തിരിച്ചടിയാണ് ബിജെപിക്ക് നേരിടുന്നത്. രാജസ്ഥാനില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടേക്കാം എന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിനാകും മുന്‍തൂക്കം എന്നാണ് അഭിപ്രായ സര്‍വ്വേകളും പ്രവചിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com