അമ്മയുടെ മുന്നിലിട്ട് മകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി;  പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പേര്‍ക്കുമെതിരെ കസ്റ്റഡിമരണത്തിന് കേസ്

മോഷണക്കുറ്റം ആരോപിച്ചാണ് 32 കാരനായ ഹേമന്ത് കുമാറെന്ന രാജു ഗുപ്തയെ പൊലീസ് വാടക വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഏഴ് ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ചുവെന്ന അയല്‍വാസിയായ അന്‍ഷുലിന്റെ പരാതിയെ തുടര്‍ന്ന
അമ്മയുടെ മുന്നിലിട്ട് മകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി;  പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പേര്‍ക്കുമെതിരെ കസ്റ്റഡിമരണത്തിന് കേസ്

ആഗ്ര: അമ്മയുടെ മുന്നിലിട്ട് മകനെ ദാരുണമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ആഗ്രയിലെ സികാന്‍ദാര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പേര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. യുവാവിന്റെ കസ്റ്റഡിമരണത്തില്‍ ഇന്‍സ്‌പെക്ടറേയും രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. 

മോഷണക്കുറ്റം ആരോപിച്ചാണ് 32 കാരനായ ഹേമന്ത് കുമാറെന്ന രാജു ഗുപ്തയെ പൊലീസ് വാടക വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഏഴ് ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ചുവെന്ന അയല്‍വാസിയായ അന്‍ഷുലിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇയാളുടെ കെമിക്കല്‍ കമ്പനിയില്‍ സഹായിയാണ് രാജു ജോലി നോക്കിയിരുന്നത്. പണം മോഷ്ടിച്ചതായി അന്‍ഷുല്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

മാനസിക വളര്‍ച്ച കുറഞ്ഞ തന്റെ മകനെ മോഷണക്കുറ്റം ആരോപിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയും  തന്റെ മുന്നിലിട്ട് ലാത്തിക്കടിച്ച് കൊല്ലുകയുമായിരുന്നുവെന്നാണ് അമ്മയായ രേണുലതയുടെ മൊഴി. കരഞ്ഞപേക്ഷിച്ചിട്ടും വിട്ടയയ്ക്കാനോ അടി നിര്‍ത്താനോ പൊലീസ് തയ്യാറായില്ലെന്നും അവര്‍ പരാതിയില്‍ പറയുന്നു. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് മരിച്ചുപോയ ശേഷം വാടകവീട്ടിലാണ് ഇവര്‍കഴിഞ്ഞിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com