കുട്ടികളുടെ അശ്ലീല വിഡിയോ കൈവശം വച്ചാല്‍ അഞ്ചു വര്‍ഷം തടവ്, നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

കുട്ടികളുടെ അശ്ലീല വിഡിയോ കൈവശം വച്ചാല്‍ അഞ്ചു വര്‍ഷം തടവ്, നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
കുട്ടികളുടെ അശ്ലീല വിഡിയോ കൈവശം വച്ചാല്‍ അഞ്ചു വര്‍ഷം തടവ്, നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വെക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടികള്‍ കര്‍ക്കശമാക്കി കേന്ദ്ര സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്യുന്നു. വിഡിയോ കൈവശം വയ്ക്കുന്നത് അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റമായാണ് പോക്‌സോ നിയമം ഭേദഗതി ചെയ്യുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ ജാമ്യമില്ലാക്കുറ്റമായി കണക്കാക്കും. ഏഴു വര്‍ഷമാണ് തടവു ശിക്ഷ.

അശ്ലീല വീഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന വിവരം ബന്ധപ്പെട്ടവരെ അറിയിക്കാതിരിക്കുന്നവരില്‍ നിന്നും കനത്ത പിഴ ഈടാക്കും. താക്കീത് നല്‍കിയിട്ടും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ശിക്ഷ ഏഴ് വര്‍ഷമായി ഉയര്‍ത്തും. കുറ്റാരോപിതര്‍ക്ക് 1,000 രൂപയാകും മിനിമം പിഴ എന്നാല്‍ കുറ്റം ആവര്‍ത്തിക്കുന്നതിനനുസരിച്ച് 5,000 രൂപ മിനിമം പിഴയായി കൂട്ടും.

പോക്‌സോ നിയമത്തിന്റെ 15ാം വകുപ്പിലാകും ഭേദഗതി വരുത്തുന്നത്. ഭേദഗതി വരുത്തുന്നതിനായി നിയമമന്ത്രാലയത്തിന്റെയും വനിതാശിശുക്ഷേമ മന്ത്രാലയത്തിന്റെയും അനുമതി തേടിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com