ഗൗരിയെ വധിച്ചത് സനാതന്‍ സന്‍സ്ഥ; കൊലപാതകം അഞ്ച് വര്‍ഷത്തെ ഗൂഢാലോചനയ്‌ക്കൊടുവിലെന്നും പ്രത്യേക അന്വേഷണ സംഘം

മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സനാതന്‍ സന്‍സ്ഥയെന്ന് പ്രത്യേക അന്വേഷണ സംഘം. ഗൗരി ലങ്കേഷ് വിശ്വസിച്ചതും എഴുതിയതും സംസാരിച്ചതുമായ ആശയങ്ങളാണ് 
ഗൗരിയെ വധിച്ചത് സനാതന്‍ സന്‍സ്ഥ; കൊലപാതകം അഞ്ച് വര്‍ഷത്തെ ഗൂഢാലോചനയ്‌ക്കൊടുവിലെന്നും പ്രത്യേക അന്വേഷണ സംഘം

ബംഗലുരു: മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സനാതന്‍ സന്‍സ്ഥയെന്ന് പ്രത്യേക അന്വേഷണ സംഘം. അഞ്ച് വര്‍ഷത്തെ ഗൂഢാലോചനയ്‌ക്കൊടുവിലാണ് കൊലപാതകം നടത്തിയതെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം വ്യക്തമാക്കി. 

 വ്യക്തിപരമായ യാതൊരു കാരണങ്ങളുമല്ല കൊലയിലേക്ക് നയിച്ചതെന്നാണ് 9,235 പേജ് നീളുന്ന കുറ്റപത്രത്തില്‍ സംഘം പറയുന്നത്. ഗൗരി ലങ്കേഷ് വിശ്വസിച്ചതും എഴുതിയതും സംസാരിച്ചതുമായ ആശയങ്ങളാണ് അവരുടെ മരണത്തിന് കാരണമായതെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ദേശീയ  വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വെളിപ്പെടുത്തി. കേസ് തുടര്‍ന്നും അന്വേഷിക്കാന്‍ അനുവദിക്കണമെന്നും സംഘം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് അവസാനമാണ് കേസിലെ ആദ്യ കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നത്. ബംഗലുരുവിലെ പ്രിന്‍സിപ്പല്‍ സിവില്‍ ആന്റ് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

 55 കാരിയും ലങ്കേഷ് പത്രികയുടെ എഡിറ്ററുമായിരുന്ന ഗൗരി വീടിന് മുന്നില്‍ വച്ച് കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് വെടിയേറ്റ് മരിച്ചത്. പരശുറാം വാഗ്മാറേ, അമോല്‍ കാലേ, സുജിത് കുമാര്‍, അമിത് ദേഗ്വാകര്‍ എന്നിവരുള്‍പ്പടെ 18 പേരെയാണ് കേസില്‍ പ്രതികളാക്കിയിട്ടുള്ളത്. ഇതേ സംഘം തന്നെയാണ് കല്‍ബുര്‍ഗിയുടെയും, നരേന്ദ്ര ധാബോല്‍ക്കറുടെയും ഗോവിന്ദ് പന്‍സാരെയുടെയും വധത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com