ടെലിവിഷൻ പരസ്യത്തിൽ ഒന്നാമത് ബിജെപി; ഒരാഴ്ച പരസ്യം സംപ്രേക്ഷണം ചെയ്തത് 22,099 ത​വ​ണ​

നവംബര്‍ പത്ത് മുതല്‍ പതിനാറ് വരെയുള്ള ദി​വ​സ​ങ്ങ​ളി​ല്‍ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ല്‍ ബി.​ജെ പി ​പ​ര​സ്യം സം​പ്രേ​ഷ​ണം ചെ​യ്യ​പ്പെ​ട്ട​ത് 22,099 ത​വ​ണ
ടെലിവിഷൻ പരസ്യത്തിൽ ഒന്നാമത് ബിജെപി; ഒരാഴ്ച പരസ്യം സംപ്രേക്ഷണം ചെയ്തത് 22,099 ത​വ​ണ​

ന്യൂ​ഡ​ൽ​ഹി: രാജ്യം ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ​ ടെ​ലി​വി​ഷ​ൻ പ​ര​സ്യ​ത്തി​ന്​ ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക ചെ​ല​വി​ട്ട​ത്​ ബി.​ജെ.​പി​യെ​ന്ന്​ റി​പ്പോ​ർ​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്ത​തോ​ടെ​ നെ​റ്റ്​​ഫ്ലി​ക്​​സ്​ അ​ട​ക്ക​മു​ള്ള വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ളെ ക​ട​ത്തി​വെ​ട്ടി​യാ​ണ്​ പ​ര​സ്യം ന​ൽ​കു​ന്ന​തി​ൽ ബി.​ജെ.​പി ഒ​ന്നാ​മ​ത്​ എ​ത്തി​യി​രി​ക്കു​ന്ന​ത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച കൗണ്‍സിലിന്റെ (ബാര്‍ക്) കണക്ക് പ്രകാരമാണിത്. കോ​ൺ​ഗ്ര​സ്​ ആ​ദ്യ പ​ത്തി​ൽ​പോ​ലും ഇ​ടം പി​ടി​ച്ചി​ട്ടി​ല്ല. 

എല്ലാ ചാനലുകള്‍ക്കും പരസ്യം നല്‍കുന്നതില്‍ ബിജെപി ഒന്നാം സ്ഥാനത്താണ്. ഹിന്ദുസ്ഥാന്‍ ലിവര്‍, നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, ട്രിവാഗോ, തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളെല്ലാം ബിജെപിക്ക് പുറകിലാണ്.മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബിജെപി കോര്‍പ്പറേറ്റുകളെ പോലും പിന്തള്ളുന്ന തരത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്. നവംബര്‍ പത്ത് മുതല്‍ പതിനാറ് വരെയുള്ള ദി​വ​സ​ങ്ങ​ളി​ല്‍ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ല്‍ ബി.​ജെ പി ​പ​ര​സ്യം സം​പ്രേ​ഷ​ണം ചെ​യ്യ​പ്പെ​ട്ട​ത് 22,099 ത​വ​ണ​യാ​ണ്.

കോ​ർ​പ​റേ​റ്റു​ക​ളാ​യ നെ​റ്റ്​​​ഫ്ലി​ക്​​സ്, ഹി​ന്ദു​സ്​​ഥാ​ൻ ലി​വ​ർ, ആ​മ​സോ​ണ്‍, ട്രി​വാ​ഗോ, സ​ന്ദു​ര്‍, ഡെ​റ്റോ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ്​ ബി.​ജെ.​പി​ക്ക്​ പി​ന്നി​ലു​ള്ള​ത്. മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, ഛത്തി​സ്ഗ​ഢ്, തെ​ല​ങ്കാ​ന, മി​സോ​റം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​ണ് ബി.​ജെ.​പി കോ​ർ​പ​റേ​റ്റു​ക​ളെ പോ​ലും പി​ന്ത​ള്ളു​ന്ന ത​ര​ത്തി​ല്‍ പ​ര​സ്യം ന​ല്‍കു​ന്ന​ത്. ന​വം​ബ​ർ 10നു​മു​മ്പു​ള്ള ആ​ഴ്​​ച​യി​ലെ ക​ണ​ക്കു​പ്ര​കാ​രം ബി.​ജെ.​പി ര​ണ്ടാം സ്​​ഥാ​ന​ത്താ​യി​രു​ന്നു. 

തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ടെലിവിഷന്‍ പരസ്യത്തില്‍ ഒന്നാം സ്ഥാനത്തെത്തി ബിജെപി. കോര്‍പ്പറേറ്റ് കമ്പനികളെ പോലും പിന്തളളിയാണ് ബിജെപി മുമ്പിലെത്തിയത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കണക്കാക്കുന്നത്. അതിനാല്‍ തന്നെയാണ് വന്‍തോതില്‍ പണം മുടക്കി പരസ്യം നല്‍കാന്‍ ബിജെപി തയ്യാറായതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com