നിയമം കൊണ്ടുവന്നില്ലെങ്കില്‍ രാമക്ഷേത്രം ജനങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കും; ക്ഷമ നശിച്ചെന്ന് രാംദേവ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 24th November 2018 02:31 PM  |  

Last Updated: 24th November 2018 02:31 PM  |   A+A-   |  

 

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമം കൊണ്ടുവന്നില്ലെങ്കില്‍ ജനങ്ങള്‍ സ്വന്തം ഇഷ്ടത്തിന് നിര്‍മ്മിക്കുമെന്ന് ബാബാ രാംദേവ്. ജനങ്ങള്‍ക്ക് ക്ഷമ നശിച്ചു. ജനങ്ങള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ രാജ്യത്തെ മതസൗഹാര്‍ദ അന്തരീക്ഷം നഷ്ടമാകും- ബാബാ രാംദേവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാജ്യത്ത് രാമന് എതിരില്ലെന്നാണ് ഞാന്‍ വിശ്വിസിക്കുന്നത്. എല്ലാ ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും അദ്ദേഹത്തിന്റെ അനുയായികളാണ്-രാംദേവ് കൂട്ടിച്ചേര്‍ത്തു. 

രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു. എത്രയും വേഗം രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ 1992മോഡല്‍ പ്രക്ഷോഭം വീണ്ടും ആരംഭിക്കുമെന്നും ആര്‍എസ്എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വീണ്ടും രാമക്ഷേത്ര നിര്‍മ്മാണ ആവശ്യം ശക്തിപ്പെടുത്താനാണ് ബിജെപി-സംഘപരിവാര്‍ സംഘടനകളുടെ ഉദ്ദേശം.