മോദി വരും, പോകും; പ്രഥമ പരിഗണന രാജ്യത്തിനെന്ന് പ്രധാനമന്ത്രി 

മോദി വരികയും പോകുകയും ചെയ്താലും രാജ്യത്തിനാണ് പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
മോദി വരും, പോകും; പ്രഥമ പരിഗണന രാജ്യത്തിനെന്ന് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി:  മോദി വരികയും പോകുകയും ചെയ്താലും രാജ്യത്തിനാണ് പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാസംതോറുമുളള റേഡിയോ പ്രക്ഷേപണപരിപാടിയായ മന്‍കി ബാത്തിന്റെ 50-ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു മോദി.

എന്തുകൊണ്ട് മന്‍കി ബാത്തില്‍ രാഷ്ട്രീയം പറയുന്നില്ല എന്ന ചോദ്യങ്ങള്‍ക്ക് മോദി മറുപടി നല്‍കി. ഈ പരിപാടിയുടെ തുടക്കം മുതല്‍ തന്നെ  ഇതിനെ രാഷ്ട്രീയത്തിനുളള വേദിയാക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തില്‍ ഉറച്ചുനിന്ന് മുന്നോട്ടുപോകാന്‍ സഹായിച്ചത് ഓരോ എപ്പിസോഡിനും മുന്‍പ് ജനങ്ങള്‍ തനിക്ക് അയച്ച കത്തുകളാണെന്നും മോദി വ്യക്തമാക്കി. 

മോദി വരും പോകും. പക്ഷേ നമ്മുടെ രാജ്യത്തിനാണ് എപ്പോഴും പ്രഥമ പരിഗണന. നമ്മുടെ സംസ്‌കാരം അനശ്വരമാണ്. 130 കോടിയിലധികം വരുന്ന ജനങ്ങള്‍ പങ്കുവയ്ക്കുന്ന ചെറിയ കഥകള്‍ എക്കാലവും നിലനില്‍ക്കുമെന്നും മോദി പറഞ്ഞു. ഈ പുതിയ പ്രചോദനത്തില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കി നമ്മുടെ രാജ്യം വളരുക തന്നെ ചെയ്യുമെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com