അന്വേഷണത്തെ ബാധിക്കും; കളളപ്പണത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് 

വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവന്ന കള്ളപ്പണത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്
അന്വേഷണത്തെ ബാധിക്കും; കളളപ്പണത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് 

ന്യൂഡല്‍ഹി: വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവന്ന കള്ളപ്പണത്തിന്റെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. 15 ദിവസത്തിനകം കള്ളപ്പണത്തിന്റെ വിശദവിവരങ്ങള്‍ നല്‍കണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിര്‍ദേശം തള്ളിയാണ് പി.എം.ഒ. നിലപാട് ആവര്‍ത്തിച്ചത്. അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള രേഖകള്‍ കൈമാറേണ്ടതില്ലെന്ന വിവരാവകാശ നിയമത്തിലെ വ്യവസ്ഥയെ ഉദ്ധരിച്ചാണ് നടപടി. കള്ളപ്പണത്തെക്കുറിച്ചുളള അന്വേഷണം പ്രത്യേകാന്വേഷണസംഘം തുടരുകയാണെന്നും ഈ ഘട്ടത്തില്‍ വിവരം തരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പി.എം.ഒ.മറുപടിയില്‍ വ്യക്തമാക്കി. 

വിവരാവകാശപ്രവര്‍ത്തകനും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനുമായ സഞ്ജീവ് ചതുര്‍വേദിയാണ് കള്ളപ്പണത്തിന്റെ വിവരങ്ങള്‍ തേടിയത്. 2014 ജൂണ്‍ ഒന്നുമുതല്‍ ഇതുവരെ സര്‍ക്കാര്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്കുകളും വിവരങ്ങളും ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. വിവരാവാകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല അപേക്ഷയെന്ന് ചൂണ്ടിക്കാട്ടി ആദ്യവട്ടം പി.എം.ഒ. അപേക്ഷ തള്ളി. തുടര്‍ന്നാണ്, ചതുര്‍വേദി കേന്ദ്രവിവരാവകാശ കമ്മിഷനെ സമീപിച്ചത്.

കള്ളപ്പണം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും 15 ദിവസത്തിനകം സഞ്ജീവിന് നല്‍കണമെന്ന് ഒക്ടോബര്‍ 16ന് മുഖ്യ വിവരാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. കള്ളപ്പണത്തെക്കുറിച്ച് പ്രത്യേകാന്വേഷണസംഘം അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തില്‍ വിവരം തരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പി.എം.ഒ. ചതുര്‍വേദിക്കുള്ള മറുപടിയില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com