ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍ ; എട്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

മാവോയിസ്റ്റുകള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സുരക്ഷാ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.  തെലങ്കാനയുമായി അതിര്‍ത്തി പങ്കിടുന്ന സലേക്കറിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

 റായ്പൂര്‍: ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാസൈന്യം വധിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളില്‍ നിന്നും അത്യുഗ്ര സ്‌ഫോടക ശേഷിയുള്ള വെടിമരുന്നുകളും നാടന്‍ തോക്കും പിടിച്ചെടുത്തു. 

മാവോയിസ്റ്റുകള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സുരക്ഷാ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.  തെലങ്കാനയുമായി അതിര്‍ത്തി പങ്കിടുന്ന സലേക്കറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സിആര്‍പിഎഫും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ആണ് സിപിഐ മാവോയിസ്റ്റിന്റെ ഗറില്ലാ സംഘവുമായി ഏറ്റുമുട്ടലുണ്ടായത്. 

ആയുധങ്ങള്‍ പിടിച്ചെടുത്ത പ്രദേശത്ത് കൂടുതല്‍ സൈന്യമെത്തി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം സുഖ്മ  ശാന്തമായെന്ന് കരുതിയിരിക്കെയാണ് സലേക്കറില്‍ മാവോയിസ്റ്റുകള്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും റോഡുകള്‍ തകര്‍ക്കാനും സ്‌റ്റേഷന്‍ ആക്രമിക്കാനും പദ്ധതിയിടുന്നുണ്ടെന്നുമുള്ള വിവരം ചോര്‍ന്ന് കിട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com