കുട്ടികളെന്താ ഈ രാജ്യത്തെ പൗരന്‍മാരല്ലേ ? ബിഹാറിലെ ഷെല്‍ട്ടര്‍ ഹോം പീഡനക്കേസില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി

കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന ഷെല്‍ട്ടര്‍ ഹോമില്‍ പ്രകൃതി വിരുദ്ധ പീഡനം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും  377 ആം വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതിന്‌ എതിരെയാണ് കോടതി വിമര്‍ശനം ഉന്ന
കുട്ടികളെന്താ ഈ രാജ്യത്തെ പൗരന്‍മാരല്ലേ ? ബിഹാറിലെ ഷെല്‍ട്ടര്‍ ഹോം പീഡനക്കേസില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്‍മാരായി കുട്ടികളെ  ബിഹാര്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലേയെന്ന് സുപ്രിം കോടതി. ബിഹാറിലെ ഷെല്‍ട്ടര്‍ ഹോമില്‍ നടന്ന പ്രകൃതി വിരുദ്ധ പീഡനക്കേസ് പരിഗണിക്കവേയാണ് സുപ്രിം കോടതി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. മുസാഫര്‍ നഗറിലെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നുള്ള നിരവധി ബലാത്സംഗ പരാതികളാണ് കോടതി ഇതിന് മുമ്പ് പരിഗണിച്ചിരുന്നത്. കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന ഷെല്‍ട്ടര്‍ ഹോമില്‍ പ്രകൃതി വിരുദ്ധ പീഡനം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും  377 ആം വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതിന്‌ എതിരെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.

കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വരുത്തിയത് ഗുരുതര വീഴ്ചയാണെന്നും കോടതി  നിരീക്ഷിച്ചു. പോസ്‌കോ വകുപ്പില്‍ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത് കുറ്റകൃത്യത്തെ ലഘൂകരിച്ചതാണെന്നും 377 അനുസരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത കേസില്‍ എങ്ങനെ അന്വേഷണം നടത്തുമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നതെന്നും കോടതി ചോദിച്ചു. കുട്ടികളാണ് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്താണ് അവരുടെ നന്‍മയ്ക്കായി ദാരുണ സംഭവത്തിന് ശേഷമെങ്കിലും സര്‍ക്കാര്‍ ചെയ്തത്? കുട്ടികളെ പൗരന്‍മാരായി കണ്ടിട്ടില്ലേയെന്നും കോടതി ചോദിച്ചു. 


ഇത്തരം സംഭവം ഷെല്‍ട്ടര്‍ ഹോമുകളില്‍ നടക്കുന്നതായി എന്‍ജിഒ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടില്ല. പ്രതിയുടെ രാഷ്ട്രീയ സ്വാധീനത്തിന് സര്‍ക്കാര്‍ വശപ്പെട്ടുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും കോടതി പറഞ്ഞു.മുസാഫര്‍ നഗറിലെ ഷെല്‍ട്ടര്‍ ഹോമില്‍ 30 ലേറെ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസില്‍ പ്രതിയായ ബ്രജേഷ് സിങ് ഥാക്കൂര്‍ പഞ്ചാബിലെ ജയിലില്‍ ആണിപ്പോള്‍. ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ ഗവേഷണ സംഘമാണ് പീഡനവിവരം പുറംലോകത്തെ അറിയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com