കെജ്രിവാളിനെ കാണാനെത്തിയത് വെടിയുണ്ടകളുമായി; മുസ്ലിം മത നേതാവ്‌ അറസ്റ്റില്‍

വഖഫ് ബോര്‍ഡ് വഴി നല്‍കുന്ന ശമ്പളത്തില്‍ വര്‍ധനവ് വേണമെന്ന ആവശ്യത്തിനായി മുഖ്യമന്ത്രിയെ കാണാനെത്തിയ സംഘത്തോടൊപ്പമാണ് ഇമ്രാന്‍ ഉണ്ടായിരുന്നത്. പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നുമാണ് തിരകള്‍ ലഭിച്ചതെ
കെജ്രിവാളിനെ കാണാനെത്തിയത് വെടിയുണ്ടകളുമായി; മുസ്ലിം മത നേതാവ്‌ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ നിവേദനം സമര്‍പ്പിക്കാനെത്തിയ മുസ്ലിം നേതാവില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തു. ഡല്‍ഹി  സ്വദേശിയായ ഇമ്രാനെയാണ് ആയുധ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്‌. 

വഖഫ് ബോര്‍ഡ് വഴി നല്‍കുന്ന ശമ്പളത്തില്‍ വര്‍ധനവ് വേണമെന്ന ആവശ്യത്തിനായി മുഖ്യമന്ത്രിയെ കാണാനെത്തിയ സംഘത്തോടൊപ്പമാണ് ഇമ്രാന്‍ ഉണ്ടായിരുന്നത്. പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നുമാണ് തിരകള്‍ ലഭിച്ചതെന്നും അന്ന് പോക്കറ്റിലെടുത്ത് വച്ചത് പിന്നീട് മറന്ന് പോയെന്നും ഇമ്രാന്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. വീട്ടിലേക്ക് കടക്കും മുന്‍പുള്ള സുരക്ഷാ പരിശോധനയിലാണ് പഴ്‌സില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയത്. 

കെജ്രിവാളിനെതിരെ വധഭീഷണ നിലനില്‍ക്കുന്നതിനാല്‍ കടുത്ത സുരക്ഷാ പരിശോധനകളാണ് പൊലീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയം ഭേദിച്ച് ഒരാള്‍ മുളക്‌പൊടി പ്രയോഗിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയായ ശേഷം തന്റെ ജീവന് വലിയ ഭീഷണിയാണ് നേരിടുന്നതെന്നും നാല് തവണ ആക്രമണം ഉണ്ടായെന്നും കെജ്രിവാള്‍ പറഞ്ഞു. തന്നെ ആക്രമിക്കുന്നതിലൂടെ എഎപിക്ക് വോട്ട് ചെയ്ത ജനങ്ങളോടാണ് അക്രമികള്‍ യുദ്ധം പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രിമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രധാനമന്ത്രി രാജി വയ്ക്കണമെന്നും അദ്ദേഹം നേരത്തേ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com