ആയിരം വിധിന്യായങ്ങളുടെ റെക്കോഡിന് ഉടമ; ജസ്റ്റിസ് കുര്യന്‍ ജോസഫ് നാളെ വിരമിക്കും

 സുപ്രീംകോടതി ജസ്റ്റിസ് പദവിയില്‍ നിന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് നാളെ വിരമിക്കും
ആയിരം വിധിന്യായങ്ങളുടെ റെക്കോഡിന് ഉടമ; ജസ്റ്റിസ് കുര്യന്‍ ജോസഫ് നാളെ വിരമിക്കും

ന്യൂഡല്‍ഹി:  സുപ്രീംകോടതി ജസ്റ്റിസ് പദവിയില്‍ നിന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് നാളെ വിരമിക്കും. അഞ്ച് വര്‍ഷത്തെ സേവന കാലാവധിക്കിടെ ആയിരത്തി മുപ്പത്തി അഞ്ച് വിധി ന്യായങ്ങള്‍ എഴുതി റെക്കോഡ് നേട്ടത്തോടെയാണ് കുര്യന്‍ ജോസഫ് വിരമിക്കുന്നത്.

അഞ്ച് വര്‍ഷവും എട്ട് മാസവും നീണ്ട സേവന കാലാവധിക്കിടെയാണ് ഇത്രയുമധികം വിധി ന്യായങ്ങള്‍ അദ്ദേഹം എഴുതിയത്. ആയിരത്തില്‍ കൂടുതല്‍ വിധി ന്യായങ്ങള്‍ എഴുതിയ സുപ്രീംകോടതിയിലെ ആദ്യ പത്ത് ജഡ്ജിമാരില്‍ ഇടം നേടിയാണ് ജസ്റ്റിസ് കുര്യന്‍ വിരമിക്കുന്നത്. ചരിത്രം രചിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്ത സമ്മേളനം നടത്തിയ നാല് ജഡ്ജിമാരില്‍ ഒരാളാണ് ഇദ്ദേഹം. മുത്തലാഖ്, ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ എന്നിവ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ചതും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സ്ഥാനകയറ്റത്തിന് ക്രീമിലയര്‍ മാനദണ്ഡം ശരിവച്ചതും ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉള്‍പ്പെട്ട ഭരണഘടന ബഞ്ചാണ്.വധശിക്ഷ പുനഃപരിശോധിക്കണമെന്നും അദ്ദേഹം വിധി എഴുതി. 

കേരള ഹൈക്കോടതിയില്‍ 1979 ല്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് രണ്ടായിരത്തിലാണ് ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തപെട്ടത്. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 2013 മാര്‍ച്ചിലാണ് സുപ്രീംകോടതി ജഡ്ജിയായി ഇദ്ദേഹത്തെ നിയമിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com